ബോളിവുഡിലെ താരദമ്പതിമാരാണ് കത്രീനാ കൈഫും വിക്കി കൗശലും. ഒട്ടേറെ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ കുടിയേറിയ താരങ്ങളാണ് ഇരുവരും. ബല്‍റാം വേഴ്‌സസ് താരാദാസ് എന്ന മമ്മൂട്ടിച്ചിത്രത്തിലൂടെ കത്രീന മലയാളികള്‍ക്കും സുപരിചിതയാണ്. 2021-ലാണ് കത്രീനയും വിക്കിയും തമ്മില്‍ വിവാഹിതരായത്. ഇപ്പോഴിതാ ഇരുവരും കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങുകയാണ് എന്നാണ് സൂചന. 

To advertise here,

Also Read: എല്ലാ വര്‍ഷവും അവരെ ചീത്ത പറഞ്ഞ് ഓടിക്കും, ബിഗ് ബോസിലേക്ക് വരാൻ കോടികൾ വാഗ്ദാനംചെയ്തു - 'ആഷിക് ബനായാ' താരം തനുശ്രീ ദത്ത

ഇപ്പോള്‍ പുറത്തുവന്ന കത്രീനയുടെ പുതിയ ചിത്രമാണ് താരം ഗര്‍ഭിണിയാണെന്ന അഭ്യൂഹത്തിന് ഇടയാക്കിയത്. പരസ്യത്തിന്റെയോ മറ്റോ ചിത്രീകരണത്തിനിടെയുള്ള 'ബിഹൈന്‍ഡ് ദി സീന്‍' ചിത്രമാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. 

placeholder
കത്രീനയുടെ പുതിയ ചിത്രം 

അഭ്യൂഹങ്ങളെ കുറിച്ച് കത്രീനയോ വിക്കി കൗശലോ ഇതുവരെ പ്രതികരിച്ചിട്ടില്ല. സന്തോഷവാര്‍ത്ത ഉടന്‍ തന്നെ ഇരുവരും ഔദ്യോഗികമായി പുറത്തുവിടും എന്ന റിപ്പോര്‍ട്ടുകളും ഉണ്ട്. അതേസമയം താരങ്ങളുടെ ആരാധകര്‍ ഇതിനകം ആഘോഷം തുടങ്ങിക്കഴിഞ്ഞു. 'വിക്കറ്റ്' എന്നറിയപ്പെടുന്ന വിക്കി-കത്രീന ദമ്പതിമാര്‍ക്ക് ഒട്ടേറെ പേര്‍ സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനം അറിയിച്ച് കമന്റുകളിട്ടു. 

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് വിക്കി കൗശലും കത്രീനാ കൈഫും 2021 ഡിസംബറില്‍ വിവാഹിതരായത്. തീര്‍ത്തും സ്വകാര്യമായാണ് വിവാഹ ചടങ്ങുകള്‍ നടത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.