
കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത് 2001-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമയാണ് കഭി ഖുഷി കഭി ഗം. അമിതാഭ് ബച്ചന്‍, ജയാ ബച്ചന്‍, ഷാരൂഖ് ഖാന്‍, കാജോള്‍, ഹൃത്വിക് റോഷന്‍, കരീന കപൂര്‍ തുടങ്ങി ബോളിവുഡിലെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. ചിത്രത്തില്‍ കരീന കപൂര്‍ അവതരിപ്പിച്ച പൂജ ശര്‍മ്മ എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ച നടിയാണ് മാളവിക രാജ്. തന്റെ ജീവിതത്തിലെ വലിയൊരു വിശേഷം പങ്കുവെച്ചിരിക്കുകയാണ് മാളവിക ഇപ്പോള്‍.
തനിക്കും ഭര്‍ത്താവ് പ്രണവ് ബാഗയ്ക്കും പെണ്‍കുഞ്ഞ് പിറന്നു എന്നാണ് താരം അറിയിച്ചത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് മാളവിക ഈ സന്തോഷവാര്‍ത്ത ലോകത്തോട് പറഞ്ഞത്. പിങ്ക് നിറത്തിന്റെ തീമിലുള്ള ആനിമേറ്റഡ് പോസ്റ്ററാണ് മാളവിക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണ് മാളവികയ്ക്കും പ്രണവിനും കുഞ്ഞ് പിറന്നത്.
Also Read: 'ഞങ്ങളുടെ കുഞ്ഞുലോകം ഇതാ വരുന്നു'; അമ്മയാകാനൊരുങ്ങി ബോളിവുഡ് താരം പരിണീതി ചോപ്ര
'പിങ്ക് റിബണുകള്‍, കുഞ്ഞിക്കാലുകള്‍, ഒപ്പം കവിഞ്ഞൊഴുകുന്ന സ്‌നേഹവും. ഈ ലോകത്തേക്ക് സ്വാഗതം ബേബിഗേള്‍. 23.08.2025. മാളവികയും പ്രണവും.' -ഇതായിരുന്നു മാളവികാ രാജിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. 'ഞങ്ങളുടെ ഹൃദയത്തില്‍ നിന്ന് ഞങ്ങളുടെ കൈകളിലേക്ക്. ഞങ്ങളുടെ ബേബിഗേള്‍ ഇതാ എത്തി' എന്നാണ് പോസ്റ്റിന്റെ ക്യാപ്ഷനായി മാളവിക കുറിച്ചത്.
Don't Miss: വിവാഹത്തിന് മുമ്പ് ഗര്‍ഭിണിയായതില്‍ വിമര്‍ശനം; മറുപടിയുമായി ബോളിവുഡ് നടി നേഹാ ധുപിയ
ഒട്ടേറെ പേരാണ് മാളവികയുടെ പോസ്റ്റിന് താഴെ അഭിനന്ദനം അറിയിച്ച് കമന്റുകളിട്ടത്. 2023 ഓഗസ്റ്റിലാണ് താനും പ്രണവും തമ്മില്‍ വിവാഹം നിശ്ചയിച്ചതായി മാളവിക ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. തുര്‍ക്കിയിലെ കപ്പഡോക്കിയയില്‍ ഹോട്ട് എയര്‍ ബലൂണുകള്‍ക്കിടയില്‍ വെച്ചാണ് പ്രണവ്, മാളവികയെ പ്രൊപ്പോസ് ചെയ്തത്. ഇരുവരും പത്ത് വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. 2023 നവംബറില്‍ ഗോവയില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്. മേയ് മാസത്തിലാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം മാളവിക അറിയിച്ചത്.
Content Highlights: Kabhi Khushi Kabhie Gham actress Malvika Raaj blessed with daughter
Published: 25 Aug 2025, 02:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented