ബോളിവുഡ് താരദമ്പതിമാരായ ആലിയാ ഭട്ടിനും രൺബീർ കപൂറിനും 2022 നവംബർ ആറിനാണ് പെൺകുഞ്ഞ് പിറന്നത് . റാഹാ കപൂർ എന്നാണ് ഇരുവരും കുഞ്ഞിന് പേരിട്ടത്. പിന്നീട് കുഞ്ഞു റാഹയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും പാപ്പരാസികൾക്ക് മുന്നിൽ റാഹയുമായി പോസ് ചെയ്യുകയുമെല്ലാം ചെയ്തു ആലിയയും രൺബീറും. ഇപ്പോഴിതാ, റാഹ വന്നതിന് ശേഷം താൻ സോഷ്യൽ മീഡിയ ഉപേക്ഷിക്കാൻ ആഗ്രഹിച്ചിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് ആലിയാ ഭട്ട്.

To advertise here,

Also Read: വ്യായാമത്തിന് അടിപ്പെട്ട 23-കാരിയുടെ ആർത്തവം നിലച്ചു; ശരീരത്തിൽ 50-കാരിയുടേതിന് സമാനമായ ഹോർമോണുകൾ

'അമ്മയായതിന് ശേഷം സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യണമെന്നും അഭിനേതാവായിരിക്കണമെന്നും ആഗ്രഹിച്ച ദിവസങ്ങൾ എനിക്കുണ്ടായിരുന്നു. എന്നെ തുടക്കം മുതലേ പിന്തുണച്ച ഒരുപാട് പേരുമായുള്ള ബന്ധം അറുത്തുമുറിക്കുന്ന കാര്യമാണ് ഇതെന്ന് എനിക്കറിയാം. അങ്ങനെ ചെയ്യാൻ എനിക്ക് താത്പര്യമില്ല.' -ആലിയാ ഭട്ട് പറഞ്ഞു. എസ്‌ക്വയർ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു താരം.

Don’t Miss: 'ശരീരംമുഴുവൻ നനഞ്ഞ് കുതിർന്ന് ഷൂട്ടിങ്, ആർത്തവമാണെന്ന് ഉറക്കെ വിളിച്ചുപറയേണ്ടിവന്നു' -പാർവതി | വീഡിയോ

'സ്വകാര്യജീവിതം തുറന്നുകാട്ടുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമായി മാറി. കാരണം എന്റെ സ്വകാര്യ ജീവിതം അത്രമേൽ വ്യക്തിപരമായി മാറി. എന്റെ ഫോട്ടോ ആൽബം നിറയെ റാഹയാണ്. സ്വന്തം ചിത്രമെടുക്കാൻ വലിയ പരിശ്രമം തന്നെ നടത്തണം. മാതൃത്വമെന്നാൽ വലിയൊരു മാറ്റമാണ്; ശാരീരികമായും മാനസികമായും.' -ആലിയാ ഭട്ട് തുടർന്നു.