സുൽത്താൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തോളെല്ലിന് പരിക്കേറ്റതിനൊപ്പം തലയ്ക്ക് പരിക്കേൽക്കുകയും ഹെർണിയ, കാൽമുട്ട് വേദന, പുറംവേദന എന്നിവ അനുഭവപ്പെടുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

61-ാം വയസ്സിലും ഫിറ്റ്നസ് നിലനിർത്താൻ നടത്തുന്ന പരിശ്രമങ്ങളെക്കുറിച്ചും താൻ നേരിട്ട കഠിനമായ ആരോഗ്യ പോരാട്ടങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് ബോളിവുഡ് താരം സൽമാൻ ഖാൻ. കോഫി വിത്ത് കരൺ (Koffee With Karan) സീസൺ 9-ന്റെ ആദ്യ എപ്പിസോഡിലാണ് തന്റെ ശാരീരിക മാറ്റങ്ങളെക്കുറിച്ചും നേരിട്ട ആരോഗ്യപ്രതിസന്ധികളെക്കുറിച്ചും താരം സംസാരിച്ചത്. 'മേം നേ പ്യാർ കിയ', 'വാണ്ടഡ്', 'ദബാംഗ്' തുടങ്ങിയ ചിത്രങ്ങളിലെ തന്റെ ഷർട്ട്ലെസ് രംഗങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. തനിക്ക് പറ്റിയ വിവിധ പരിക്കുകൾ തന്റെ ശാരീരിക രൂപത്തെ ബാധിച്ചിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു.
ബോളിവുഡിൽ ഷർട്ട് ധരിക്കാതെ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന നായക സങ്കല്പം ജനപ്രിയമാക്കുന്നതിൽ വലിയ പങ്കുവഹിച്ച നടനാണ് സൽമാൻ ഖാനെന്ന് കർൺ ജോഹർ അഭിപ്രായപ്പെട്ടു. മേം നേ പ്യാർ കിയ ഉൾപ്പെടെയുള്ള ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങൾ നായകന്മാർക്കിടയിൽ ഒരു ജിം സംസ്കാരം വളർത്തിയെടുക്കാൻ സഹായിച്ചതായി കരൺ ജോഹർ അനുസ്മരിച്ചു. 61-ാം വയസ്സിലും എങ്ങനെയാണ് ഇത്രയും ഫിറ്റായി തുടരാൻ കഴിയുന്നത് എന്ന് ചോദിച്ചപ്പോൾ, വർഷങ്ങളായി താൻ വരുത്തിയ അച്ചടക്കവും ജീവിതശൈലി മാറ്റങ്ങളുമാണ് സൽമാൻ ഇതിന് കാരണമായി പറഞ്ഞത്.
Also Read: സുഹൃത്ത് കോഫീ ഷോപ്പ് തുടങ്ങി; വൃത്തിയായി നടത്തിയില്ലെങ്കിൽ തുക്കാറാം മുണ്ടെയെ അയക്കുമെന്ന് സൽമാൻ ഖാൻ
തനിക്ക് നേരിടേണ്ടി വന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് സൽമാൻ വിശദീകരിച്ചു. സുൽത്താൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തോളെല്ലിന് പരിക്കേറ്റതിനൊപ്പം തലയ്ക്ക് പരിക്കേൽക്കുകയും ഹെർണിയ, കാൽമുട്ട് വേദന, പുറംവേദന എന്നിവ അനുഭവപ്പെടുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
"കഠിനാധ്വാനം, ധാരാളം ത്യാഗങ്ങൾ. ഞാൻ എന്റെ ജീവിതത്തിലേക്ക് നല്ല കാര്യങ്ങൾ കൂട്ടിച്ചേർക്കുകയും മോശമായ കാര്യങ്ങൾ കുറയ്ക്കുകയും ചെയ്തു. ഷർട്ട്ലെസ് ആയ എന്നെ ഒരുപാട് സ്നേഹിക്കുന്ന ആരാധകരെ സംബന്ധിച്ച്, എന്റെ ജീവിതത്തിൽ പരിക്കുകളും മറ്റും കാരണം ഒരു ഘട്ടമുണ്ടായിരുന്നു. അത് അവരോട് ചെയ്ത അനീതിയാണ്. നിങ്ങളുടെ പ്രായം എത്രയായാലും, എന്നെ ആ അവസ്ഥയിൽ കാണുന്നത് അവർക്ക് അനീതിയാണ്. കാൽമുട്ടിനും പുറത്തിനും പരിക്കേറ്റു. ട്രൈജമിനൽ ന്യൂറാൾജിയ (Trigeminal Neuralgia), അനൂറിസം(Aneurysm) തുടങ്ങിയ കഠിനമായ രോഗാവസ്ഥകളും നേരിടേണ്ടി വന്നു. ആ സമയത്ത് ഞാൻ ശരീരം ശ്രദ്ധിക്കാതെ വിടാൻ പാടില്ലായിരുന്നു." സൽമാൻ ഖാന്റെ വാക്കുകൾ.
നിലവിൽ 'ബിഗ് ബോസ് 20' റിയാലിറ്റി ഷോയുടെ അവതാരകനായി പ്രവർത്തിക്കുകയാണ് സൽമാൻ ഖാൻ. കൂടാതെ മാതൃഭൂമി, മോൺസ്റ്റർ എന്നിവയാണ് അദ്ദേഹത്തിന്റേതായി അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ സിനിമകൾ.
Content Highlights: On the premiere episode of Koffee With Karan Season 9, superstar Salman Khan spoke candidly about maintaining his famous physique at age 61, addressing past trolls over his body image and opening up about severe physical injuries and health complications—including a brain aneurysm, hernia, and trigeminal neuralgia—that impacted his appearance.
Published: 15 Oct 2026, 01:50 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented