
കഴിഞ്ഞ ജൂണ്‍ പത്തിനായിരുന്നു നടന് അര്‍ജുന്റെ മകളും നടിയുമായ ഐശ്വര്യയുടേയും നടന് തമ്പി രാമയ്യയുടെ മകനും നടനുമായ ഉമാപതിയുടേയും വിവാഹം. ചെന്നൈയിലെ ഗെരുഗാമ്പക്കത്തിലെ ശ്രീ യോഗ ഹനുമാന് ക്ഷേത്രത്തിലായിരുന്നു വിവാഹം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ജീവിതത്തില്‍ ഒന്നിച്ചത്.
ഇപ്പോഴിതാ തന്റെ പ്രണയകഥ വെളിപ്പെടുത്തിയിരിക്കുകയാണ് ഐശ്വര്യ. തമിഴ് ടിവി റിയാലിറ്റി ഷോയായ 'സര്വൈവറി' ലൂടെയാണ് ഉമാപതിയെ ആദ്യം പരിചയപ്പെട്ടതെന്നും അച്ഛനായിരുന്നു ഹംസമെന്നും ഐശ്വര്യ പറയുന്നു. ഈ റിയാലിറ്റി ഷോയില്‍ മത്സരാര്‍ഥിയായിരുന്നു ഉമാപതി. അര്ജുന് ഷോയുടെ അവതാരകനുമായിരുന്നു.
Also Read
'അപ്രതീക്ഷിതമായിട്ടാണ് ഞങ്ങളുടെ ബന്ധം തുടങ്ങിയത്. 2021-ല്‍ അച്ഛന് അവതാകരനായ റിയാലിറ്റി ഷോയില്‍ മത്സരാര്‍ഥിയായിരുന്നു ഉമ. ഞങ്ങള്‍ എല്ലാവരും അവന് വിജയിച്ചുകാണണമെന്നാണ് ആഗ്രഹിച്ചത്. അവന്റെ വ്യക്തിത്വം എല്ലാവരിലും മതിപ്പുണ്ടാക്കി. ഉമ വരുന്ന എല്ലാ എപ്പിസോഡുകളും ഞങ്ങള്‍ കണ്ടു. ഷോയ്ക്ക് ശേഷം ബോയ്സ് നൈറ്റിന് അച്ഛന് ഉമയെ ക്ഷണിച്ചു. അന്നായിരുന്നു ആദ്യമായി നേരില്‍ കണ്ടത്. ആദ്യം ഞങ്ങള്‍ ഇരുവരും നല്ല സുഹൃത്തുക്കളായി. ബാക്കിയുള്ള കാര്യങ്ങളെല്ലാം കൃത്യ സമയത്ത് സംഭവിക്കുകയായിരുന്നു.' ഐശ്വര്യ ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
'സര്വൈവറിന്റ പ്രൊമോ വീഡിയോയിലാണ് ആദ്യമായി ഉമയെ കാണുന്നത്. കാണാന്‍ നല്ല ഭംഗിയുണ്ടല്ലോ എന്ന് അപ്പോള്‍ വിചാരിക്കുകയും ചെയ്തു. ആദ്യമായി ഉമയെ നേരില്‍ കണ്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. ഷോയിലെ ഏറ്റവും കരുത്തുള്ള മത്സരാര്‍ഥിയായിരുന്ന അവന് എന്റെ നായ്ക്കുട്ടി ട്രഫ്ലിനെ പേടിച്ച് കുട്ടിയെപ്പോലെ ഓടി. ഏറെ ചിരിച്ച നിമിഷങ്ങളായിരുന്നു അത്. ഷോയില്‍ പാമ്പിന് മുന്നില്‍പോലും ധൈര്യം കൈവിടാതെ നിന്ന അവന് ഒരു നായ്ക്കുട്ടിയെ പേടിയാണെന്നത് ഞങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ല. അതായിരുന്നു അവനെ കുറിച്ച് എന്റെ മനസില്‍ പതിഞ്ഞ ആദ്യകാര്യം. കാര്യങ്ങളെല്ലാം ടെന്‍ഷനടിക്കാതെ അനായാസം ചെയ്യുന്ന, വളരേയധികം നര്‍മബോധമുള്ള, മറ്റുള്ളവരെ സഹായിക്കുന്ന വ്യക്തി കൂടിയാണ് ഉമ. ഈ സ്വഭാവങ്ങളെല്ലാമാണ് എന്നെ ഉമയിലേക്ക് ആകര്‍ഷിച്ചത്.' ഐശ്വര്യ പറയുന്നു.
തന്റെ എല്ലാ സിനിമകളും ഉമ ശ്രദ്ധിക്കാറുണ്ടെന്നും അരങ്ങേറ്റ ചിത്രം റിലീസ് ദിവസംതന്നെ തിയേറ്ററില്‍ പോയി കണ്ടിട്ടുണ്ടെന്നും ഐശ്വര്യ പറയുന്നു. ഡേറ്റിങ് തുടങ്ങിയ സമയത്ത് ഞങ്ങളിരുവരും ഒന്നിക്കേണ്ടവരാണെന്ന് തോന്നിയിരുന്നെന്നും തനിക്കുവേണ്ടി ഉമ സ്വഭാവത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയെന്നും ഐശ്വര്യ പറയുന്നു.
'അവന് നായകളോടുള്ള പേടി മാറ്റുകയാണ് ആദ്യം ചെയ്തത്. അവന് അത് ഒരു ഫോബിയ പോലെയായിരുന്നു. പക്ഷേ എനിക്കാണെങ്കില്‍ നായകളെന്നാല് ജീവനായിരുന്നു. ഇതോടെ ഉമയും നായകളെ ഇഷ്ടപ്പെടാന്‍ തുടങ്ങി. ഇപ്പോള്‍ എന്റെ നായ്ക്കുട്ടി ട്രഫ്ളും ഉമയും ദമ്പതിമാരെപ്പോലെയാണ്. അത്രയ്ക്കും അടുപ്പമാണ്. അത്തരത്തില്‍ ഒരാള്‍ നമ്മള് ആവശ്യപ്പെടാതെതന്നെ നമുക്കുവേണ്ടി മാറുകയാണെങ്കില്‍ അയാളെ ജീവിതത്തില്‍ ഒരിക്കലും നഷ്ടപ്പെടുത്തരുത്. ആ അറിവാണ് ഇനിയുള്ള കാലം ഒരുമിച്ചാണെന്ന തിരിച്ചറിവ് നമുക്കുണ്ടാക്കുന്നത്.' ഐശ്വര്യ കൂട്ടിച്ചേര്‍ക്കുന്നു.
പ്രൊപ്പോസലിനെ കുറിച്ചും അഭിമുഖത്തില്‍ ഐശ്വര്യ മനസ് തുറന്നു. 'ഞങ്ങളുടെ സംഗീത് പരിപാടിക്കിടെയായിരുന്നു അത്. ഞങ്ങള്‍ ഒരുമിച്ച് വേദിയില്‍ നൃത്തം ചെയ്യുകയായിരുന്നു. അതിനിടയില്‍ പെട്ടെന്ന് ഉമ വേദിയില്‍ മുട്ടുകുത്തിയിരുന്നു. കൈയില്‍ കുത്തുവിളക്കുമുണ്ടായിരുന്നു. ആ വിളക്കിന്റെ പ്രകാശം ആ നിമിഷത്തെ കൂടുതല്‍ മനോഹരമാക്കി. ഞാന്‍ ഒരിക്കലും അങ്ങനെയൊരു പ്രൊപ്പോസല്‍ പ്രതീക്ഷിച്ചിരുന്നില്ല. പരമ്പരാഗതമായ ഒരു കാര്യം കൂടി അതില്‍ ചേര്‍ത്തതോടെ ആ നിമിഷം എന്നെന്നും ഓര്‍മിക്കാവുന്നതായി.' ഐശ്വര്യ പറയുന്നു.
വിവാഹത്തിന്റെ ചടങ്ങുകളും വസ്ത്രങ്ങളുമെല്ലാം പരമ്പരാഗത രീതിയിലായിരുന്നു. 'പ്രത്യേക ചടങ്ങായിട്ടുണ്ടായിരുന്നത് ഗൗരി പൂജയായിരുന്നു. വിവാഹത്തിന്റെ പ്രധാന ഔട്ട്ഫിറ്റ് ധരിക്കുന്നതിന് മുമ്പുള്ളതാണ് ഈ ചടങ്ങ്. വധുവെന്ന നിലയില്‍ ഞാന്‍ കൂടുതല്‍ സംസാരിക്കാന്‍ പാടില്ല. കൂടുതല്‍ ആളുകളേയും കാണാന്‍ പാടില്ല. എന്നെ സംബന്ധിച്ച് അതിവിശിഷ്ടമായ ഒരു അനുഭവമായിരുന്നു അത്. പൂജയില്‍ ധരിച്ച ഗോള്‍ഡന്‍ സാരിയില്‍ നിന്ന് നേരെ ചുവപ്പ് സാരിയിലേക്കുള്ള മാറ്റം. വിവാഹത്തിന്റെ അലങ്കാരവും വേദിയുമെല്ലാം പരമ്പരാഗത രീതിയിലാണ് ഒരുക്കിയത്. എന്റെ അച്ഛന് നിര്‍മിച്ച ക്ഷേത്രത്തില്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന ആകാംക്ഷയും എനിക്കുണ്ടായിരുന്നു. അവിടെ നടക്കുന്ന ആദ്യ ചടങ്ങായിരുന്നു എന്റെ വിവാഹം. അതുകൊണ്ട് വിവാഹം കൂടുതല്‍ സ്പെഷ്യല്‍ ആയി.' ഐശ്വര്യ വ്യക്തമാക്കുന്നു.
Content Highlights: aishwarya arjun reveals when she fell in love with umapathy ramaiah
Published: 26 Jun 2024, 01:41 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented