അടുത്തിടെയാണ് നടന്‍ അര്‍ജുന്റെ മകള്‍ ഐശ്വര്യയും നടന്‍ തമ്പി രാമയ്യയുടെ മകന്‍ ഉമാപതിയും വിവാഹിതരായത്. തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ ചടങ്ങുകളില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഐശ്വര്യ.
സംഗീത് നൈറ്റില്‍ നിന്നുള്ള ചിത്രങ്ങളാണ് ഐശ്വര്യ പോസ്റ്റ് ചെയ്തത്. പേസ്റ്റല്‍ നിറത്തിലുള്ള സാരിയാണ് ചടങ്ങില്‍ താരം ധരിച്ചത്. പിങ്കും വെള്ളയും നിറങ്ങള്‍ ചേര്‍ന്ന സ്യൂട്ടായിരുന്നു ഉമാപതിയുടെ ഔട്ട്ഫിറ്റ്. ഐശ്വര്യയും സഹോദരി അഞ്ജനയും അര്‍ജുനെ ചുംബിക്കുന്നതും ഐശ്വര്യയും ഉമാപതിയും വേദിയില്‍ നൃത്തം ചെയ്യുന്നതുമെല്ലാം ചിത്രങ്ങളിലുണ്ട്.
നേരത്തെ വിവാഹത്തിന്റെ ചിത്രങ്ങളും ഐശ്വര്യ പോസ്റ്റ് ചെയ്തിരുന്നു. ചുവപ്പ് സാരിയുടുത്ത് സ്വര്‍ണാഭരണങ്ങള്‍ ധരിച്ച് മുടിയില്‍ പൂ ചൂടിയ ഐശ്വര്യയെ ചിത്രങ്ങളില്‍ കാണാം. കസവ് ബോര്‍ഡറുള്ള വെള്ള മുണ്ടും ഷര്‍ട്ടുമായിരുന്നു ഉമാപതിയുടെ വേഷം. വിവാഹ റിസപ്ഷനില്‍ നിന്നുള്ള ചിത്രങ്ങളും നേരത്തെ പുറത്തു വന്നിരുന്നു. പിങ്ക് നിറത്തിലുള്ള ഫാന്‍സി സാരിയാണ് ഐശ്വര്യ വിരുന്നിന് തിരഞ്ഞെടുത്തത്. കറുപ്പ് സ്യൂട്ടായിരുന്നു ഉമാപതി ധരിച്ചത്.
കഴിഞ്ഞ ജൂണ്‍ പത്തിന് ചെന്നൈയിലെ ഗെരുഗാമ്പക്കത്തിലെ ശ്രീ യോഗ ഹനുമാന്‍ ക്ഷേത്രത്തിലായിരുന്നു ഇരുവരുടേയും വിവാഹം. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഐശ്വര്യയും ഉമാപതിയും ഒന്നിക്കുന്നത്. തമിഴ് ടിവി റിയാലിറ്റി ഷോയായ 'സര്‍വൈവറി'ലെ മത്സരാര്‍ഥിയായിരുന്നു ഉമാപതി. ഈ ഷോയുടെ അവതാരകന്‍ അര്‍ജുനായിരുന്നു. ഇതിന്റെ ഷൂട്ടിങ്ങിനിടയിലാണ് ഇരുവരും കണ്ടുമുട്ടുന്നത്. അടുത്ത സുഹൃത്തുക്കളാകുകയും പിന്നീട് ഈ സൗഹൃദം പ്രണയത്തിലേക്ക് വളരുകയുമായിരുന്നു.
Content Highlights: aishwarya kisses father arjun sarja photos from sangeet ceremony
Published: 20 Jun 2024, 09:40 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented