ഭര്‍ത്താവ് ഹര്‍ഷിത് സൈനിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സംവിധായിക ഐഷ സുല്‍ത്താന. 'നീ എന്റേതാണ് എന്ന് എനിക്ക് എല്ലാവരോടും അഭിമാനത്തോടെ പറയാന്‍ കഴിയും' എന്ന ക്യാപ്ഷനോടെയാണ് ഐഷ സെല്‍ഫി ചിത്രം പോസ്റ്റ് ചെയ്തത്.

To advertise here,

ഭര്‍ത്താവ് സമ്മാനിച്ച പൂക്കളും ഐഷയുടെ കൈയില്‍ കാണാം. 'ഹസ്ബന്റ് ആന്റ് വൈഫ് ലൗ' എന്ന ഹാഷ്ടാഗും ഐഷ ചിത്രത്തിന് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ജൂണ്‍ 20-നായിരുന്നു ഇരുവരുടേയും വിവാഹം.

ഏറെക്കാലമായി പ്രണയത്തിലായിരുന്ന ഐഷയും ഹര്‍ഷിതും ഡല്‍ഹിയില്‍വെച്ചാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. ലക്ഷദ്വീപില്‍ അന്ത്രോത്ത്, അഗത്തി, കല്‌പേനി എന്നിവിടങ്ങളില്‍ ഡെപ്യൂട്ടി കളക്ടറായിരുന്ന ഹര്‍ഷിത് രണ്ട് വര്‍ഷം മുമ്പാണ് ഐഷയെ പരിചയപ്പെട്ടത്. നിലവില്‍ ഡല്‍ഹിയില്‍ ഡെപ്യൂട്ടി കളക്ടറാണ് ഹര്‍ഷിത്. 

വെറ്ററിനറി വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന കുഞ്ഞിക്കോയയുടേയും ഹൗവ്വയുടേയും മകളാണ് ഐഷ. ഡല്‍ഹി ഗുരുഗ്രാമില്‍ ആര്‍.കെ സൈനിയുടേയും ശിഖ സൈനിയുടേയും മകനാണ് ഹര്‍ഷിത്.