വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരമായിരുന്ന വിവിയന്‍ റിച്ചാര്‍ഡുമായുള്ള പ്രണയത്തെ തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന നടിയാണ് നീന ഗുപ്ത. ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി ഒരു ചുംബനരംഗത്തില്‍ അഭിനയിച്ച നടിയും നീനയായിരുന്നു. 1993-ലെ ദില്ലഗി എന്ന സീരിയലില്‍ ദീലീപ് ധവാനുമായിട്ടായിരുന്നു ആ രംഗം.
ആ സീന്‍ ചിത്രീകരിച്ച അന്ന് രാത്രി തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്നും ഡെറ്റോള്‍ ഉപയോഗിച്ച് വായ കഴുകിയെന്നും നീന വെളിപ്പെടുത്തുന്നു. നെറ്റ്ഫ്‌ളിക്‌സ് സീരീസായ ലസ്റ്റ് സ്റ്റോറീസ് 2-വിന്റെ പ്രൊമോഷന്റെ ഭാഗമായി ഇന്‍സ്റ്റന്റ് ബോളിവുഡിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നീനയുടെ വെളിപ്പെടുത്തലുകള്‍.
'ഒരു നടി എന്ന നിലയില്‍ എല്ലാതരത്തിലുള്ള സീനുകളിലും നമ്മള്‍ അഭിനയിക്കേണ്ടി വരും. ചിലപ്പോള്‍ മണ്ണില്‍ ഇറങ്ങേണ്ടി വരും. അതല്ലെങ്കില്‍ പൊരിവെയിലത്ത് മണിക്കൂറുകളോളം നില്‍ക്കേണ്ടി വരും. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ദിലീപ് ധവാനുമായി ഒരു സീരിയല്‍ ചെയ്തു. ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തിലെ ആദ്യത്തെ ലിപ് റ്റു ലിപ് ചുംബനരംഗവും ആ സീരിയലിലുണ്ടായിരുന്നു. എന്നാല്‍ അന്ന് ആ സീന്‍ എടുക്കുമ്പോള്‍ ഞാന്‍ ഒട്ടും കംഫര്‍ട്ടബ്ള്‍ ആയിരുന്നില്ല. ദിലീപ് എന്റെ സുഹൃത്തായിരുന്നില്ല. പരിചയക്കാരന്‍ മാത്രമായിരുന്നു. അദ്ദേഹം കാണാന്‍ സുന്ദരനുമായിരുന്നു. എന്നാല്‍ഡ ഈ സാഹചര്യത്തില്‍ ശരിക്കും പ്രശ്‌നം അതായിരുന്നില്ല. ഞാന്‍ ശാരീരികമായും മാനസികമായും അതിന് തയ്യാറല്ലായിരുന്നു എന്നതാണ്. പിരിമുറുക്കത്തിലായിരുന്നെങ്കിലും ഞാന്‍ ആ സീനില്‍ അഭിനയിക്കാന്‍ എന്നെത്തന്നെ സജ്ജമാക്കി. ഒരു അഭിനേത്രി ആയതിനാല്‍ ഇതെല്ലാം ചെയ്യണമെന്ന് മനസില്‍ ഉറപ്പിച്ച് ആ സീനില്‍ അഭിനയിച്ചു. സീന്‍ പൂര്‍ത്തിയായതിന് പിന്നാലെ ഞാന്‍ ഡെറ്റോള്‍ ഉപയോഗിച്ച് വായ കഴുകി. എനിക്ക് അറിയാത്ത ഒരാളെ ചുംബിക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു.' നീന ഗുപ്ത പറയുന്നു.
ആ ചുംബന സീന്‍ ഉള്‍പ്പെടുത്തി എപ്പിസോഡ് പ്രൊമോട്ട് ചെയ്യാനുള്ള ചാനലിന്റെ നീക്കം അവര്‍ക്ക് തിരിച്ചടിയായെന്നും നീന കൂട്ടിച്ചേര്‍ക്കുന്നു. 'ആ സമയത്ത് ഒന്നോ രണ്ടോ ടിവി ചാനലുകള്‍ മാത്രമാണുണ്ടായിരുന്നത്. ഇത്തരം രംഗങ്ങള്‍ വന്നാല്‍ കുടുംബം ഒരുമിച്ചിരുന്ന് ടിവി കാണുന്നത് അവസാനിപ്പിക്കും. എതിര്‍പ്പ് രൂക്ഷമായതോടെ ആ രംഗം തന്നെ അവര്‍ക്ക് നീക്കം ചെയ്യേണ്ടി വന്നു.' നീന പറയുന്നു.
Content Highlights: actress neena gupta recalls shooring for her first ever kissing scene
Published: 28 Jun 2023, 02:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented