ക്രോക്കോവ്: പോളണ്ടിലെ ക്രാക്കോവ് നഗരത്തിലെ പ്രധാന മാർക്കറ്റ് ചത്വരത്തിലുണ്ടായ വെടിവെപ്പിൽ കുറഞ്ഞത് അഞ്ച് പേർ കൊല്ലപ്പെട്ടു. പന്ത്രണ്ടോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് വെടിവെപ്പുണ്ടായത്.

To advertise here,

ഒരാൾ കാറോടിച്ചെത്തി വാഹനത്തിനുള്ളിൽ നിന്ന് യാതൊരു പ്രകോപനവുമില്ലാതെ ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്ന് പോലീസ് എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

സംശയിക്കപ്പെടുന്ന അക്രമിയെ വെടിവെച്ച് വീഴ്ത്തുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തതായി പോലീസ് അറിയിച്ചു. പരിക്കേറ്റവരിൽ പോലീസുകാരും ഉൾപ്പെടുന്നുണ്ട്.