മുംബൈ: നടൻ ടൈഗർ ഷ്‌റോഫിനുനേേരയുള്ള വെടിവെപ്പിനുപിന്നാലെ ബോളിവുഡ് താരം സൽമാൻ ഖാന് ഭീഷണി. വെടിവെപ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി അവകാശപ്പെട്ട അനിൽ പണ്ഡിറ്റിന്റേതെന്നു പറയപ്പെടുന്ന ശബ്ദസന്ദേശത്തിലാണ് ഭീഷണി. ജയിലിൽക്കഴിയുന്ന ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയ്‌യോടും ബിഷ്ണോയ് സമുദായത്തോടും മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് സൽമാൻ ഖാനെ ഭീഷണിപ്പെടുത്തുന്നതാണ് പുറത്തുവന്ന ശബ്ദസന്ദേശം.
മുംബൈ ക്രൈംബ്രാഞ്ച് പുറത്തുവിട്ട ഓഡിയോയിൽ സുരക്ഷാസംവിധാനങ്ങളിൽ അമിതമായി വിശ്വസിക്കരുതെന്ന് സൽമാൻ ഖാന് അനിൽ മുന്നറിയിപ്പുനൽകുന്നു. മാപ്പുപറഞ്ഞില്ലെങ്കിൽ നടന്റെ കുടുംബത്തെ ആക്രമിക്കുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്. ‘‘സൽമാൻ ഖാൻ, ഞാൻ പറയുന്നത് ശ്രദ്ധിച്ചുകേൾക്കുക. എന്റെ സഹോദരനായ ലോറൻസ് ബിഷ്ണോയ്‌യോടോ, ബിേഷ്ണായ് സമുദായത്തോടോ നിങ്ങൾ മാപ്പുപറഞ്ഞില്ലെങ്കിൽ, വീട്ടിലെ ഒരു നായയെപ്പോലും ഞങ്ങൾ വെറുേതവിടില്ല. നിങ്ങളുടെ കുടുംബത്തെ മുഴുവൻ ഇല്ലാതാക്കും. ഇതു മനസ്സിൽ കുറിച്ചുവെച്ചോ. സുരക്ഷയുണ്ടെന്നും അതിനാൽ ഒന്നും സംഭവിക്കില്ലെന്നും കരുതരുത്’’ -ഇതായിരുന്നു ശബ്ദസന്ദേശം.
സൽമാന്റെ വസതിക്കുള്ള സുരക്ഷ ശക്തമാക്കി
മുംബൈ: ജുഹുവിൽ ടൈഗർ ഷ്‌റോഫിന്റെ കാറിനുനേരേ അക്രമികൾ വെടിയുതിർത്തതിനു പിന്നാലെ ബാന്ദ്രയിലെ നടൻ സൽമാൻ ഖാന്റെ വസതിക്കുമുന്നിൽ സുരക്ഷ ശക്തമാക്കി. ഗാലക്‌സി അപ്പാർട്ട്‌മെന്റിനുമുന്നിൽ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ച പോലീസുകാരെയും പോലീസ് വാഹനങ്ങളെയും വിന്യസിച്ചു. ഷ്‌റോഫ് ക്ലബ്ബിൽനിന്ന് പുറത്തേക്ക് വരുമ്പോഴാണ് വാഹനം ലക്ഷ്യമിട്ടതെന്ന് ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പോലീസ് മോഹിത് ഗാർഗ് സ്ഥിരീകരിച്ചു.
വെടിവെച്ചശേഷം പ്രതികൾ എസ്.വി. റോഡ് വഴി വില്ലെ പാർലെ, അന്ധേരി എന്നിവിടങ്ങളിലൂടെ കടന്നുപോയിരുന്നു. അന്ധേരി വെസ്റ്റ് റെയിൽവേ സ്റ്റേഷനുസമീപം ബൈക്ക് ഉപേക്ഷിച്ച് ബോറിവിലി ഭാഗത്തേക്കുള്ള ട്രെയിനിൽ കയറിയെന്നും പിന്നീട് പോലീസിനെ വെട്ടിച്ച് ഗുജറാത്തിലേക്ക് കടന്നെന്നുമാണ് അന്വേഷണസംഘം ആദ്യം കണ്ടെത്തിയത്.
ടൈഗർ ഷ്‌റോഫിന്റെ വീടിന് മുന്നിൽ പൂക്കളുമായി ആരാധകർ
മുംബൈ: വെടിവെപ്പ് സംഭവത്തിന് പിന്നാലെ ബോളിവുഡ് താരം ടൈഗർ ഷ്‌റോഫിന്റെ വസതിക്ക് മുന്നിൽ ആരാധകർ തടിച്ചുകൂടി. ചിലർ താരത്തിനായി പൂക്കളുമായാണ് എത്തിയത്.
പ്രതികൾതീവണ്ടിയിലായിരുന്നു
പുണെ ജയ്‌പുർ എക്സ്പ്രസിലായിരുന്നു പ്രതികൾ. പുറത്തേക്കുള്ള വഴികളും പ്ലാറ്റ്‌ഫോമുകളും മറ്റ് സ്ഥലങ്ങളും വളഞ്ഞാണ് പ്രതികളെ പിടികൂടിയത്. പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതികളിൽ ഒരാൾ റാപ്പിഡോ റൈഡറാണെന്ന് വ്യക്തമായി. വിശദമായ ചോദ്യം ചെയ്യലിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്നും അവർ പറഞ്ഞു.ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയ്യുമായി ബന്ധമുള്ള അനിൽ പണ്ഡിറ്റ് പ്രതികളിലൊരാളായ റെഹാനുമായി ബന്ധപ്പെട്ടിരുന്നതായി പ്രാഥമിക ചോദ്യം ചെയ്യലിൽ വ്യക്തമായെന്നും പോലീസ് അറിയിച്ചു.
വെടിവെപ്പിനെ അപലപിച്ച് മികയും രവി ദുബെയും
മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവെപ്പിനെ അപലപിച്ച് സിനിമാരംഗത്തെ ഒട്ടേറെ പ്രമുഖർ രംഗത്തെത്തി. നടൻ രവി ദുബെ സംഭവത്തെ ദാരുണമെന്ന് വിശേഷിപ്പിച്ചു. ‘ഇത് ചെയ്തവരെ എത്രയും വേഗം പിടികൂടണം. അത് ഞങ്ങൾക്കെല്ലാം ആശ്വാസം നൽകും. പൊതുസുരക്ഷയാണ് ഏറ്റവും പ്രധാനം,' അദ്ദേഹം പറഞ്ഞു.
വിഷയം സർക്കാർ ഗൗരവത്തോടെ കാണണമെന്ന് ഗായകൻ മിക സിങ് ആവശ്യപ്പെട്ടു. ഇൻസ്റ്റഗ്രാം പോസ്റ്റിൽ അദ്ദേഹം ഇങ്ങനെ കുറിച്ചു: സ്ത്രീകളടക്കമുള്ളവർക്ക് രാത്രി വൈകിയും നടക്കാനും ജോലി ചെയ്യാനും യാത്ര ചെയ്യാനും ആത്മവിശ്വാസം തോന്നിയിരുന്ന, ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നാണ് മുംബൈ. എന്നാൽ ടൈഗർ ഷ്റോഫിന് നേരെയുണ്ടായ സംഭവത്തിന് ശേഷം നമ്മുടെ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയരുന്നു. സ്വന്തം നഗരത്തിലെ തെരുവുകളിൽ ആർക്കും ഭയന്ന് കഴിയേണ്ടിവരരുത്. ഈ വിഷയം ഗൗരവമായി കാണാനും ഓരോ പൗരന്റെയും സുരക്ഷ ഉറപ്പാക്കാനും സർക്കാരിനോടും ബന്ധപ്പെട്ട അധികൃതരോടും ഞാൻ ആത്മാർഥമായി അഭ്യർഥിക്കുന്നു. രാവും പകലും എല്ലാവർക്കും സുരക്ഷിതത്വം തോന്നുന്ന നഗരമായി മുംബൈ തുടരാൻ കൂടുതൽ ശക്തമായ നടപടിയും ഉത്തരവാദിത്വവും ആവശ്യമാണെന്നും മിക പറഞ്ഞു
അന്വേഷണത്തിന് 15 പോലീസ് ടീമുകൾ -മുഖ്യമന്ത്രി ഫഡ്‌നവിസ്
മുംബൈ: മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്‌റോഫിന് നേരേയുണ്ടായ വെടിവെപ്പിന് ഉത്തരവാദികളായവർക്കെതിരേ കർശനനടപടിയെടുക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ അറിയിച്ചു. എല്ലാകാര്യങ്ങളും അന്വേഷിക്കാൻ പോലീസ് 15 ടീമുകൾ രൂപവത്കരിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് ഞായറാഴ്ച ഷ്‌റോഫുമായി ഫോണിൽ സംസാരിക്കുകയും പിന്തുണ ഉറപ്പുനൽകുകയുംചെയ്തു. പ്രതികളെ ഉടൻ കണ്ടെത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എല്ലാവരും നിങ്ങളോടൊപ്പമുണ്ട്. ആഭ്യന്തരവകുപ്പ് കൈകാര്യംചെയ്യുന്ന ഫഡ്‌നവിസ് നടനോട് പറഞ്ഞു. കേസ് അന്വേഷിക്കാൻ മുംബൈ ക്രൈം ബ്രാഞ്ചിൽനിന്നും ലോക്കൽ പോലീസിൽനിന്നുമുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടെ 15 ടീമുകൾ രൂപവത്കരിച്ചിട്ടുണ്ടെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.ബാലിസ്റ്റിക് തെളിവുകൾ ശേഖരിക്കുന്നതിനും വാഹനംപരിശോധിക്കുന്നതിനും വെടിവെപ്പിന്റെ കൃത്യമായ എണ്ണം കണ്ടെത്തുന്നതിനും ഫൊറൻസിക് സംഘം സംഭവസ്ഥലം സന്ദർശിച്ചു.
Content Highlights: Actor Salman Khan received a fresh death threat following the recent firing incident targeting Tiger Shroff's vehicle. The threat came via an audio message demanding an apology to Lawrence Bishnoi and the Bishnoi community. Mumbai Police tightened security around Salman Khan's Galaxy Apartments in Bandra with bulletproof jacket-clad officers. Police have formed 15 special teams to investigate the firing incident, and suspects were apprehended on a train. Chief Minister Devendra Fadnavis assured strict action against those responsible for the attack.
Published: 20 Oct 2026, 10:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented