ഐച്ചി നഗോയ: ഏഷ്യൻ പാരാ ഗെയിംസ് ഷൂട്ടിങ്ങിൽ സ്വർണവും വെള്ളിയും സ്വന്തമാക്കി ഇന്ത്യ. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ എച്ച്എച്ച് വണ്ണിലാണ് ഇന്ത്യയുടെ നേട്ടം. മോന അഗർവാൾ സ്വർണം നേടിയപ്പോൾ അവനി ലേഖാര വെള്ളി സ്വന്തമാക്കി.

To advertise here,

ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ഷൂട്ടിങ് ഒരേ ഇനത്തിൽ സ്വർണവും വെള്ളിയും നേടുന്നത്. 250 പോയിന്റോടെയാണ് മോനയുടെ സ്വർണം. അവനി 249.6 പോയിന്റ് നേടി. വെങ്കലം ദക്ഷിണ കൊറിയയുടെ ലീ യുന്റിക്കാണ്.

പാരിസ് പാരാലിമ്പിക്‌സിൽ ഇതേ ഇനത്തിൽ മോന വെങ്കലം നേടിയിരുന്നു. ഷൂട്ടിങ് ലോകകപ്പിൽ മിക്‌സഡ് ടീം ഇനത്തിൽ വെള്ളിയും നേടി.