മലയാളികളുടെ പ്രിയതാരം മോഹൻലാലിന്റെ വർക്ക് ഔട്ട് വീഡിയോകൾ ഇടയ്ക്ക് പുറത്തുവരാറുണ്ട്. ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കാനുള്ള മോഹൻലാലിന്റെ പ്രതിബദ്ധത പ്രകടമാകുന്ന അത്തരം വീഡിയോകൾ എപ്പോൾ വന്നാലും വൈറലാകാറുമുണ്ട്. ഇപ്പോഴിതാ ജിമ്മിൽ നിന്നുള്ള മോഹൻലാലിന്റെ മറ്റൊരു വീഡിയോ വൈറലായിരിക്കുകയാണ്. എന്നാൽ ഇതിൽ താരം വർക്ക് ഔട്ട് ചെയ്യുന്നതല്ല ഉള്ളത്.

To advertise here,

Don’t Miss: ഒന്നു തൊട്ടോട്ടേ എന്ന് ലീലാമണിയമ്മ, ചേർത്തുപിടിച്ച് മോഹൻലാൽ

മോഹൻലാൽ തന്നെ ചിത്രീകരിച്ച വീഡിയോയാണ് ഇത്. അദ്ദേഹം അടുത്ത സുഹൃത്തുക്കൾക്കൊപ്പമാണ് ജിമ്മിലുള്ളത്. ശ്രീലങ്കൻ ബിസിനസുകാരനും മോഹൻലാലിന്റെ അടുത്ത സുഹൃത്തുമായ ഇഷാന്ത രത്‌നായകെ, മോഹൻലാലിന്റെ പേഴ്‌സണൽ ട്രെയിനർ പോൾസൺ ജെയ്‌സൺ എന്നിവരാണ് മോഹൻലാലിനൊപ്പം വീഡിയോയിലുള്ളത്.

Also Read: 'പോയി പറഞ്ഞേക്ക്, ഒറ്റയാൻ വീണ്ടും കാട് കയറിയെന്ന്'; മോഹൻലാലിന്റെ മാസ് ഡയലോഗ് പറഞ്ഞ് ശിവകാർത്തികേയൻ

ഇഷാന്ത രത്‌നായകെ ഡംബൽ ചെസ്റ്റ് പ്രസ് ചെയ്യുന്നതിന്റെ വീഡിയോയാണ് മോഹൻലാൽ പകർത്തിയത്. പോൾസൺ അദ്ദേഹത്തെ ഇതിന് സഹായിക്കുന്നതും വീഡിയോയിൽ കാണാം. കഠിനമായ വ്യായാമത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ചശേഷം ഒടുവിൽ ക്യാമറ സ്വന്തം മുഖത്തേക്ക് തിരിച്ച മോഹൻലാൽ സ്വതസിദ്ധമായ കുസൃതിയോടെ 'മൈ ഗോഡ്' എന്ന് പറയുന്നതും കാണാം.

ഇഷാന്ത രത്‌നായകെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. അധികം വൈകാതെ തന്നെ വീഡിയോ വൈറലായി. 'മോഹൻലാലാണ് നിങ്ങളുടെ പരിശീലകൻ എങ്കിൽ (വ്യായാമത്തിന്) അവധിയില്ല. എന്റെ പരിമിതികൾ മറികടക്കാൻ സഹായിക്കുന്ന യഥാർഥ ഇതിഹാസം.' -ഇതാണ് അദ്ദേഹം വീഡിയോയ്‌ക്കൊപ്പം കുറിച്ചത്. ഇതിനകം എട്ടരലക്ഷത്തിലേറെ പേർ ഇൻസ്റ്റഗ്രാമിൽ മാത്രം വീഡിയോ കണ്ടു.

Don’t Miss: ചത്താ പച്ചയുടെ ആദ്യടിക്കറ്റ് സ്വന്തമാക്കി മോഹൻലാൽ; ബുക്കിങ് ആരംഭിച്ചു, ചിത്രം വ്യാഴാഴ്ചയെത്തും | VIDEO

നിരവധി മലയാളികളാണ് ഇഷാന്തയുടെ വീഡിയോയ്ക്ക് താഴെ കമന്റുകളിട്ടത്. 'ക്യാമറ ഒന്ന് തിരിച്ചതേ ഉള്ളൂ, പിന്നെ റീൽ ചുമ്മാ തീ' എന്നാണ് ഒരാൾ കമന്റിട്ടത്. 'ഏറ്റവും വിലയേറിയ വീഡിയോഗ്രാഫർ' എന്ന് അടുത്തയാൾ. 'ലാലേട്ടനെ കാണുന്നതുവരെ തികച്ചും സാധാരണമായ ഒരു ജിം വീഡിയോ' എന്ന് മറ്റൊരാൾ. 'എജ്ജാതി ഓറയുള്ള ക്യാമറാമാൻ' എന്നാണ് ഒരു ഫാൻബോയ് കമന്റിട്ടത്. മോഹൻലാലിന്റെ സിനിമകളിൽ നിന്നുള്ള ഒട്ടേറെ GIF ചിത്രങ്ങളും കമന്റ് ബോക്‌സിൽ ധാരാളമായുണ്ട്.