പെരുമ്പാവൂർ: ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് സാധിച്ച ആഹ്ളാദത്തിലാണ് എൺപതുകാരിയായ ഐമുറി മാടവന വീട്ടിൽ ലീലാമണിയമ്മ. മോഹൻലാലിനെ കണ്ടു, തൊട്ടു, സംസാരിച്ചു. ഒട്ടും പ്രതീക്ഷിക്കാതെ മോഹൻലാൽ ചേർത്തുപിടിച്ചു. കഴിഞ്ഞദിവസം 'ദൃശ്യം -മൂന്ന്‌’ സിനിമയുടെ ഷൂട്ടിങ് ഐമുറി തിരുഹൃദയ പള്ളിയിൽ നടക്കുമ്പോഴാണ് ലീലാമണിയമ്മയ്ക്ക് ലാലിനെ കാണാൻ അവസരമുണ്ടായത്. 

To advertise here,

Also Read: ‘മോഹന്‍ലാല്‍ വെട്ടിക്കളഞ്ഞ നഖം പോലും ഞാന്‍ എടുത്ത് സൂക്ഷിച്ചുവെച്ചിട്ടുണ്ട്’; വൈകാരികമായ കുറിപ്പുമായി നടി ലക്ഷ്മി പ്രിയ

ഷൂട്ടിങ് നടക്കുന്നതറിഞ്ഞ് പുതിയ സെറ്റുമുണ്ടൊക്കെ ഉടുത്ത് അണിഞ്ഞൊരുങ്ങിയാണ് ലീലാമണിയമ്മ പേരക്കുട്ടി ശ്യാംകൃഷ്ണയ്ക്കൊപ്പം ലൊക്കേഷനിലെത്തിയത്. വലിയ തിരക്കായിരുന്നു. അൾത്താരയ്ക്കുള്ളിൽ ഷൂട്ടിങ് നടക്കുന്ന ഭാഗത്തേക്ക്‌ ആരേയും കടത്തിവിടുന്നുണ്ടായിരുന്നില്ല. മറ്റുള്ളവരൊക്കെ ദൂരെനിന്ന് ലാലിനെ കണ്ട് മടങ്ങി. ലീലാമണിയമ്മ കാത്തിരുന്നു. ലാലിനെ കണ്ടിട്ടേ പോകൂ എന്ന് സിനിമാപ്രവർത്തകരോട് പറഞ്ഞു.

Don’t Miss: അപ്പോഴും മോഹൻലാല്‍ പറഞ്ഞു, 'അഭിനയമല്ലാതെ എനിക്ക് മറ്റൊരു ജോലിയും അറിയില്ല’

ഒടുവിൽ വൈകീട്ട് അഞ്ചുമണിയോടെ 'ആരാധിക' കാത്തിരിക്കുന്നതറിഞ്ഞ് മോഹൻലാൽ, ലീലാമണിയമ്മയുടെ അരികിലെത്തി. വീട്ടിലെ വിശേഷങ്ങളെല്ലാം ചോദിച്ചറിയുന്നതിനിടെ 'തൊട്ടോട്ടേ' എന്ന് ആരാധിക ചോദിച്ചപ്പോൾ അദ്ദേഹം ചേർത്തുപിടിച്ചു. ലാലിനെക്കുറിച്ചെഴുതിയ ഒരു പാട്ട് പാടിക്കേൾപ്പിക്കണം എന്നുണ്ടായിരുന്നെങ്കിലും സമയക്കുറവുമൂലം സാധിച്ചില്ലെന്ന് ലീലാമണിയമ്മ പറഞ്ഞു.

കടുത്ത മോഹൻലാൽ ആരാധികയായ ലീലാമണിയമ്മ ടിവിയിൽ വരുന്ന അദ്ദേഹത്തിന്റെ സിനിമകളെല്ലാം ആവർത്തിച്ചുകാണും. ആറാം തമ്പുരാനാണ് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ. 'തുടരും' സിനിമയാണ് അവസാനം മക്കളോടൊപ്പം തിയേറ്ററിൽ പോയി കണ്ടത്. ദൃശ്യം ഒന്നും രണ്ടും കണ്ടു. മൂന്നാം ഭാഗത്തിനായി കാത്തിരിക്കുകയാണ്.

Also Read: 'അവരെ ഞാൻ എന്റെ വീട്ടിൽ കയറ്റും'; സ്വവർഗാനുരാഗികളായ ആദിലയ്ക്കും നൂറയ്ക്കും തുറന്ന പിന്തുണയുമായി മോഹൻലാൽ, നിറഞ്ഞ കൈയടി