ലയാള സിനിമയിലെ ആദ്യത്തെ മുഴുനീള ഡബ്ല്യുഡബ്ല്യുഇ സ്‌റ്റൈൽ ആക്ഷൻ കോമഡി ചിത്രമായെത്തുന്ന ചത്താ പച്ച - റിങ് ഓഫ് റൗഡീസിന്റെ ആദ്യ ടിക്കറ്റ് സ്വന്തമാക്കി മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ. അദ്ദേഹം ഉൾപ്പെടുന്ന പ്രോമോ വീഡിയോ പുറത്ത് വിട്ടുകൊണ്ട് ചത്താ പച്ച ടീം ആണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ കേരളത്തിലെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങും ഇതോടെ ആരംഭിച്ചിട്ടുണ്ട്.

To advertise here,

വീഡിയോയിൽ മോഹൻലാൽ പറഞ്ഞ വാക്കുകളും സാമൂഹികമാധ്യമങ്ങളിൽ ആരാധകർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. ചത്താ പച്ചയിൽ തന്റെ അടുത്ത കൂട്ടുകാരനും അഭിനയിക്കുന്നുണ്ട് എന്നാണ് മോഹൻലാൽ പറഞ്ഞത്. ഇതോടെ, ചിത്രത്തിൽ അതിഥി താരമായി മെഗാതാരം മമ്മൂട്ടി എത്തുമെന്ന അഭ്യൂഹം ശക്തമായി. സെൻസറിങ് പൂർത്തിയായ ചിത്രത്തിന് യു/എ 13+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. ചിത്രം ജനുവരി 22 വ്യാഴാഴ്ച ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തും.

അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് (മാർക്കോ ഫെയിം), പൂജ മോഹൻദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ അദ്വൈത് നായർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹൻലാലിന്റെ അനന്തരവൻ കൂടിയാണ് അദ്വൈത് നായർ. റീൽ വേൾഡ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പും ലെൻസ്മാൻ ഗ്രൂപ്പും ചേർന്നാണ് റീൽ വേൾഡ് എന്റർടൈൻമെന്റ് എന്ന നിർമ്മാണ കമ്പനിക്ക് രൂപം നൽകിയത്. റിതേഷ് എസ്. രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത് എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാൻ നേതൃത്വം നൽകുന്ന വെയ്ഫറർ ഫിലിംസാണ്.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ നേരത്തേ പുറത്തു വന്നിരുന്നു. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത് എന്നിവർ യഥാക്രമം, ലോക്കോ ലോബോ, വെട്രി, ചെറിയാൻ, ലിറ്റിൽ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തിലെത്തുന്നത്. വാൾട്ടർ എന്ന കഥാപാത്രമായാണ് മെഗാസ്റ്റാർ മമ്മൂട്ടി ഇതിൽ അതിഥി വേഷത്തിൽ എത്തുന്നത്.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്, ട്രെയിലർ ലോഞ്ച് എന്നിവ കൊച്ചിയിൽ വെച്ച് നടന്നിരുന്നു. ട്രെയിലറിനും ചിത്രത്തിലെ ഗാനങ്ങൾക്കും വമ്പൻ പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ചിത്രത്തിലെ 'നെഞ്ചിലെ' എന്ന മെലഡി, ടൈറ്റിൽ ട്രാക്ക് , 'നാട്ടിലെ റൗഡീസ്' എന്നീ ഗാനങ്ങൾ സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. ബോളിവുഡ് സംഗീത സംവിധായകരായ ശങ്കർ-ഇഹ്‌സാൻ-ലോയ് ടീം ആദ്യമായി മലയാളത്തിൽ സംഗീതം പകരുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത് ടി സീരിസാണ്.

മലയാള സിനിമാ പ്രേക്ഷകർ ഇതുവരെ വെള്ളിത്തിരയിൽ കാണാത്ത തരത്തിലുള്ള ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിലൂടെ എത്തിക്കുന്നത് എന്ന സൂചനയാണ് ഇതിന്റെ ട്രെയ്ലർ നൽകുന്നത്. ഫോർട്ട് കൊച്ചിയിലുള്ള ഒരു അണ്ടർഗ്രൗണ്ട് ഡബ്ല്യുഡബ്ല്യുഇ സ്‌റ്റൈൽ റെസ്‌ലിങ് ക്ലബ് പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം, മലയാള സിനിമയിലെ പുതിയ ആക്ഷൻ-കോമഡി അനുഭവമായി മാറുമെന്നാണ് പ്രതീക്ഷ. ഡബ്ല്യുഡബ്ല്യുഇയെ അനുസ്മരിപ്പിക്കുന്ന വമ്പൻ റെസ്‌ലിങ് ആക്ഷൻ രംഗങ്ങളായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് ട്രെയിലർ, ടീസർ എന്നിവ സൂചിപ്പിക്കുന്നത്.

സിദ്ദിഖ്, ലക്ഷ്മി മേനോൻ, മനോജ് കെ. ജയൻ, ഖാലിദ് അൽ അമേരി, റാഫി, തെസ്‌നി ഖാൻ, മുത്തുമണി, കാർമെൻ എസ്. മാത്യു, ദർതഗ്‌നൻ സാബു, വൈഷ്ണവ് ബിജു, ശ്യാം പ്രകാശ്, കൃഷ്ണൻ നമ്പ്യാർ, മിനോൺ, സരിൻ ശിഹാബ്, വേദിക ശ്രീകുമാർ, ഓർഹാൻ, ആൽവിൻ മുകുന്ദ്, അർച്ചിത് അഭിലാഷ്, തോഷ് & തോജ് ക്രിസ്റ്റി, ആഷ്‌ലി ഐസക് എബ്രഹാം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. 115-ലധികം രാജ്യങ്ങളിൽ ആണ് ചിത്രം റിലീസ് പ്ലാൻ ചെയ്യുന്നത്. ആഗോള വിതരണ കമ്പനിയായ ദി പ്ലോട്ട് പിക്‌ചേഴ്‌സുമായി സഹകരിച്ചാണ് ചിത്രത്തിന്റെ ടീം ഈ വമ്പൻ റിലീസ് ഒരുക്കുന്നത്. പാൻ ഇന്ത്യൻ റിലീസായി ഒരുങ്ങുന്ന ചിത്രത്തിന്റെ നോർത്ത് ഇന്ത്യൻ വിതരണാവകാശം സ്വന്തമാക്കിയത് ബോളിവുഡിലെ വമ്പൻ ടീമായ ധർമ്മ പ്രൊഡക്ഷൻസ് ആണ്. ധർമ്മ പ്രൊഡക്ഷൻസ് ആദ്യമായി വിതരണം ചെയ്യുന്ന മലയാള ചിത്രം കൂടിയാണ് 'ചത്താ പച്ച'. തെലുങ്ക് സംസ്ഥാനങ്ങളിൽ മൈത്രി മൂവി മേക്കേഴ്സ് വിതരണം ചെയ്യുന്ന ചിത്രം, തമിഴ്‌നാട്-കർണാടക സംസ്ഥാനങ്ങളിൽ എത്തിക്കുന്നത് പിവിആർ ഇനോക്‌സ് പിക്‌ചേഴ്‌സ് ആണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം ആഗോള റിലീസായെത്തും.

ഛായാഗ്രഹണം- ആനന്ദ് സി ചന്ദ്രൻ, അഡീഷണൽ ഛായാഗ്രഹണം- ജോമോൻ ടി ജോൺ, സുദീപ് ഇളമൻ, എഡിറ്റിങ്- പ്രവീൺ പ്രഭാകർ, ആക്ഷൻ- കലൈ കിങ്‌സൺ, വസ്ത്രാലങ്കാരം- മെൽവി, മേക്കപ്പ്- റോണക്‌സ് സേവ്യർ, പശ്ചാത്തല സംഗീതം- മുജീബ് മജീദ്, രചന- സനൂപ് തൈക്കൂടം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് - ജോർജ് എസ്, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, ആർട്ട്- സുനിൽ ദാസ്, സൌണ്ട് ഡിസൈൻ-ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൌണ്ട് മിക്‌സ്-അരവിന്ദ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ-പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ-അരീഷ് അസ്ലം, ജിബിൻ ജോൺ, സ്റ്റിൽ ഫോട്ടോഗ്രാഫി-അർജുൻ കല്ലിങ്കൽ, കളറിസ്റ്റ്-ശ്രീക് വാരിയർ, പബ്ലിസിറ്റി ഡിസൈൻ-യെല്ലോ ടൂത്ത്‌സ്, വിഷ്വൽ ഇഫക്റ്റുകൾ-വിശ്വ എഫ്എക്‌സ്, ഡിഐ-കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, ആനിമേഷനുകൾ-യുനോയിയൻസ്, ബഹുഭാഷാ ഡബ്ബിംഗ് ഡയറക്ടർ-ആർപി ബാല (ആർപി സ്റ്റുഡിയോസ്), മർച്ചൻഡൈസ് പാർട്ണർ-ഫുൾ ഫിലിമി, പിആർഒ - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.