പ്രസവം വഴി മാത്രമല്ല മാതൃത്വം നിര്വ്വചിക്കപ്പെടുന്നത്.

വാടക ഗർഭധാരണത്തിലൂടെ അമ്മയായ ശേഷം അനുഭവിച്ച മാനസിക സംഘർഷങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് മിനിസ്‌ക്രീൻ നിർമാതാവ് ഏക്ത കപൂർ. മാതൃത്വം എന്ന യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ താൻ ഏറെ പ്രയാസപ്പെട്ടതായി ഏക്ത പറയുന്നു. 2021-2022 കാലഘട്ടമാണ് തന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഘട്ടമെന്ന് ഏക്താ പറഞ്ഞു.'മകന് ജന്മം നൽകിയിട്ടില്ലെങ്കിൽ പോലും, എന്റേതായ രീതിയിലുള്ള പോസ്റ്റ്പാർട്ടം വിഷാദഘട്ടത്തിലൂടെയാണ് കടന്നുപോയത്. മാതൃത്വം എന്ന യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ പ്രയാസപ്പെട്ടു.' ഏക്ത പറയുന്നു.
ഒരു കുഞ്ഞിന്റെ ജനനം ഏതൊരു വ്യക്തിയുടെയും ദിനചര്യ, ഉറക്കം, ഉത്തരവാദിത്തങ്ങൾ, വ്യക്തിത്വം എന്നിവയിൽ വലിയ മാറ്റങ്ങൾ വരുത്തുന്നു. പ്രസവിച്ചിട്ടില്ലെങ്കിൽ പോലും ഒരു കുഞ്ഞിനെ പരിപാലിക്കുമ്പോൾ അമ്മമാർ നേരിടുന്ന പ്രധാന വെല്ലുവിളികൾ നിരവധിയാണ്.
ശരീരത്തിലോ ഹോർമോണുകളിലോ പെട്ടെന്നുള്ള വ്യതിയാനങ്ങൾ ഉണ്ടാകുന്നില്ലെങ്കിലും, ഉറക്കമില്ലായ്മ, കുഞ്ഞിന്റെ പരിപാലനത്തെക്കുറിച്ചുള്ള ആശങ്കകൾ, 'നല്ലൊരു അമ്മയാകാൻ കഴിയുമോ' എന്ന സംശയം എന്നിവ വലിയ രീതിയിൽ മാനസിക തളർച്ചയ്ക്ക് കാരണമാകാം. മുമ്പ് ഗർഭം ധരിക്കാൻ നടത്തിയ ശ്രമങ്ങൾ, ഗർഭമലസൽ അല്ലെങ്കിൽ വന്ധ്യത മൂലമുണ്ടായ മാനസിക വിഷമങ്ങൾ എന്നിവ മാതൃത്വത്തിലേക്ക് പൊരുത്തപ്പെടുന്നതിൽ പ്രതിസന്ധികൾ സൃഷ്ടിച്ചേക്കാം. സമൂഹത്തിൽ വാടകഗർഭധാരണത്തെ ചുറ്റിപ്പറ്റിയുള്ള ചോദ്യങ്ങളും, പ്രസവിച്ച മറ്റ് അമ്മമാരുമായുള്ള താരതമ്യപ്പെടുത്തലുകളും ഇത്തരക്കാരിൽ ഒറ്റപ്പെടൽ വികാരം ഉണ്ടാക്കാം.
പ്രസവം വഴി മാത്രമല്ല മാതൃത്വം നിർവ്വചിക്കപ്പെടുന്നത്. വാടകഗർഭധാരണത്തിലൂടെ അമ്മമാരാകുന്ന സ്ത്രീകൾക്കും മറ്റ് അമ്മമാരെപ്പോലെ തന്നെ വൈകാരികമായ പിന്തുണയും മാനസികാരോഗ്യ സഹായവും ആവശ്യമാണെന്ന് മാനസികാരോഗ്യ വിദഗ്ധർ പറയുന്നു. കുടുംബാംഗങ്ങളും പങ്കാളിയും കുഞ്ഞിനെ പരിചരിക്കുന്നതിൽ പങ്കാളികളാകുകയും, അനാവശ്യമായ കുറ്റപ്പെടുത്തലുകൾ ഒഴിവാക്കി അനുഭാവപൂർണ്ണമായ അന്തരീക്ഷം സൃഷ്ടിക്കുകയും വേണം. അമിതമായ ഉത്കണ്ഠയോ വിഷാദമോ അനുഭവപ്പെടുകയാണെങ്കിൽ പ്രൊഫഷണൽ കൗൺസിലിങ്ങിന്റെ സഹായം തേടാൻ മടിക്കരുതെന്നും ഡോക്ടർമാർ ഓർമിപ്പിക്കുന്നു.
Content Highlights: Surrogacy mothers need emotional support and mental health care, emphasizing the importance of family involvement and professional counseling for well-being.
Published: 21 Oct 2026, 12:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented