വിനോദവ്യവസായ രംഗത്ത് താൻ നേരിട്ട കാസ്റ്റിങ് കൗച്ച് അനുഭവങ്ങളും തുറന്നുപറച്ചിലുകളുമായി പ്രമുഖ മിനിസ്‌ക്രീൻ-സിനിമ താരം ശ്വേത കേശ്വാനി. 'ഫോണുകളും റെക്കോർഡിങ് സൗകര്യങ്ങളും വ്യാപകമല്ലാതിരുന്ന കാലത്ത് നിർമാതാക്കളിൽനിന്നും സംവിധായകരിൽനിന്നും വിചിത്രമായ പെരുമാറ്റങ്ങളാണ് നേരിടേണ്ടി വന്നിട്ടുള്ളത്. ഒരിക്കൽ ഒരു സിനിമയുടെ അവസരത്തിനായി ചർച്ച നടത്തവേ, നിർമാതാവ് സംഭാഷണത്തിലുടനീളം എന്റെ മാറിടത്തിലേക്ക് തന്നെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു. സഹികെട്ട് 'എന്റെ കണ്ണുകളിലേക്ക് നോക്കി സംസാരിക്കൂ' എന്ന് എനിക്ക് അദ്ദേഹത്തോട് നേരിട്ട് പറയേണ്ടിവന്നു,' ശ്വേത വെളിപ്പെടുത്തി.

To advertise here,

Read More: വിവേക് അഗ്‌നിഹോത്രി വസ്ത്രങ്ങളൂരിമാറ്റി നൃത്തം ചെയ്യാൻ ആവശ്യപ്പെട്ടു,

നാനാ പടേക്കർക്കെതിരേ മീ ടു; ബോളിവുഡിനെ പിടിച്ചുലച്ച തനുശ്രീദത്ത 

മറ്റൊരു നിർമാതാവ് ലണ്ടൻ ഷൂട്ടിങ്ങിനായി ക്ഷണിച്ചപ്പോൾ അമ്മയെ ഒപ്പം കൂട്ടരുതെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് ആ അവസരം താൻ വേണ്ടെന്നുവെച്ചതായും ശ്വേത പറഞ്ഞു. 19-ാം വയസ്സിൽതന്നെ സ്വന്തമായി തീരുമാനങ്ങളെടുക്കാനും അതിരുകൾ നിശ്ചയിക്കാനും അമ്മ പഠിപ്പിച്ചതാണ് കരിയറിൽ തുണയായതെന്നും അവർ കൂട്ടിച്ചേർത്തു.

പൊതുസ്ഥലത്തുവെച്ച് താനുമായി വഴിവിട്ട ബന്ധമുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഒരു സംവിധായകന് നൽകിയ മറുപടിയും താരം പങ്കുവെച്ചു. 'അവസരങ്ങൾക്കായി നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യുമെന്ന ധാരണ എനിക്കൊരിക്കലും ഉണ്ടായിരുന്നില്ല. ആത്മാഭിമാനം പണയംവെച്ച് ഒരു പ്രോജക്റ്റും ചെയ്തിട്ടില്ല. ആവശ്യമെങ്കിൽ പ്രതികരിക്കാനും 'നോ' പറയാനും ഞാൻ മടിച്ചില്ല.' അവർ വ്യക്തമാക്കി.

അഭിനയ പശ്ചാത്തലമില്ലാത്ത കുടുംബത്തിൽനിന്ന് വന്നതിനാൽ, അഭിനയരംഗത്തേക്ക് വരുന്നത് പെൺകുട്ടികളെ വഴിതെറ്റിക്കും എന്ന തരത്തിലുള്ള ബന്ധുക്കളുടെ മുൻവിധികളെയും നേരിടേണ്ടി വന്നിട്ടുണ്ട്. ഇത്തരം തെറ്റായ സങ്കൽപ്പങ്ങൾ തിരുത്തിക്കുറിക്കുക എന്നുള്ളതും അവരുടെ ലക്ഷ്യമായിരുന്നു.

മീടൂവിൽ പ്രമുഖ നടൻ അലോക് നാഥിനെതിരെ ആരോപണങ്ങൾ ഉയർന്നപ്പോൾ താൻ ഞെട്ടിപ്പോയെന്നും തന്നോട് അദ്ദേഹം മാന്യമായാണ് പെരുമാറിയതെന്നും ശ്വേത പറയുന്നു. സ്വന്തം കുടുംബത്തിൽനിന്നു സാമ്പത്തിക പിന്തുണ ലഭിച്ചിരുന്നതിനാലാണ് പല മോശം അവസരങ്ങളും നിരസിക്കാൻ സാധിച്ചതെന്നും എന്നാൽ അത്തരം സുരക്ഷിതത്വമില്ലാതെ, ഇൻഡസ്ട്രിയിൽ പീഡനങ്ങൾ സഹിക്കേണ്ടിവരുന്ന അനേകം സ്ത്രീകളുടെ അവസ്ഥ തനിക്ക് മനസ്സിലാകുമെന്നും താരം കൂട്ടിച്ചേർത്തു.