ഓരോ ലുക്കിലെയും ആഭരണങ്ങള്‍ക്ക് 6 മുതല്‍ 7 കിലോഗ്രാം വരെ ഭാരമുണ്ടായിരുന്നു.

നീതീഷ് തിവാരി സംവിധാനം ചെയ്ത് രൺബീർ കപൂർ നായകനായി അഭിനയിക്കുന്ന രാമായണം മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. നമിത് മൽഹോത്ര നിർമിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിൽ റോക്കിംഗ് സ്റ്റാർ യഷ് ആണ് രാവണനായി വേഷമിടുന്നത്. രാവണന്റെ പ്രതാപവും ഗാംഭീര്യവും തികച്ചും തന്മയത്വത്തോടെ സ്‌ക്രീനിൽ എത്തിക്കാൻ അണിയറപ്രവർത്തകർ നടത്തിയ തയ്യാറെടുപ്പുകൾ ചില്ലറയല്ല. ഇപ്പോഴിതാ രാവണനായി തയ്യാറാക്കിയ സിംഹാസനത്തെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് ആർട്ട് ഡയറക്ടർ രമേശും ഹൗസ് ഓഫ് അമ്രപാലിയുടെ ക്രിയേറ്റീവ് ഹെഡ് ആയ തരംഗ് അറോറയും.
Read More: ത്രിശൂലം, പാമ്പുകൾ, രാക്ഷസന്മാർ; യഷിന്റെ രാവണന് വേണ്ടി തയ്യാറാക്കിയത് 130 ആഭരണങ്ങൾ
രാവണന്റെ സിംഹാസനം ഒരു വിഎഫ്എക്‌സ് സൃഷ്ടിയല്ല. ആദ്യഘട്ടത്തിൽ കളിമണ്ണിൽ മാതൃകയുണ്ടാക്കി, അതിൽ നിന്ന് മോൾഡ് നിർമിച്ച് ഫൈബർ ഉപയോഗിച്ചാണ് സിംഹാസനം രൂപപ്പെടുത്തിയത്. സിംഹാസനത്തിന് രാജകീയ പ്രൗഢിയും സ്വർണ്ണാഭയും നൽകാൻ 24-കാരറ്റ് തങ്കത്തിന്റെ നേർത്ത ചീളുകളാണ് ഉപയോഗിച്ചത്. ഒരൊറ്റ സിംഹാസനം പൂർത്തിയാക്കാൻ 4 മാസത്തെ കഠിനാധ്വാനവും ഏകദേശം 1 കോടി രൂപയുമാണ് ചെലവായത്.
ലങ്കയുടെ ആധിപത്യവും പ്രൗഢിയും വ്യക്തമാക്കാൻ രാവണന് അമ്രപാലി ഡിസൈനർമാർ 13 വ്യത്യസ്ത ലുക്കുകളിലായി 104 മുതൽ 130 വരെ ആഭരണഭാഗങ്ങൾ രൂപകല്പന ചെയ്തു. ഭഗവാൻ ശിവന്റെ പരമഭക്തനായ രാവണന്റെ ആഭരണങ്ങളിൽ സർപ്പചിഹ്നങ്ങളും കടും നീല, കറുപ്പ്, പച്ച വർണ്ണങ്ങളുമാണ് ഉപയോഗിച്ചത്. കരകൗശല വിദഗ്ദ്ധർ കൈകൊണ്ട് നിർമ്മിച്ച ചെസ്റ്റ് പ്ലേറ്റായിരുന്നു ഏറ്റവും പ്രയാസമേറിയത്. നടന് മണിക്കൂറുകളോളം ധരിക്കാൻ ബുദ്ധിമുട്ട് വരാത്ത രീതിയിൽ ഉള്ളിൽ പ്രത്യേക ലൈനിങ്ങുകൾ നൽകിയാണ് ഇത് നിർമ്മിച്ചത്. ഓരോ ലുക്കിലെയും ആഭരണങ്ങൾക്ക് 6 മുതൽ 7 കിലോഗ്രാം വരെ ഭാരമുണ്ടായിരുന്നു.
മുംബൈ ഫിലിം സിറ്റിയിലെ പ്രൈം ഫോക്കസ് സ്റ്റുഡിയോയിലാണ് ചിത്രത്തിന്റെ കൂറ്റൻ സെറ്റുകൾ തയ്യാറാക്കിയത്. സിനിമയ്ക്കായി 150-ലധികം സെറ്റുകൾ നിർമ്മിച്ചു. ഓരോ സെറ്റും അന്തിമരൂപത്തിലെത്തുന്നതിന് മുൻപ് 10 മുതൽ 15 തവണ വരെ മാറ്റുകയോ പുനർനിർമിക്കുകയോ ചെയ്തിട്ടുണ്ടെന്നും ആർട്ട് ഡയറക്ടർ പറയുന്നു.
Content Highlights: Explore the intricate details of Yash's portrayal as Ravana in Ramayanam, featuring a meticulously crafted throne and stunning jewelry designs.
Published: 06 Nov 2026, 12:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented