ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് നടി കീര്‍ത്തി സുരേഷ്. മുംബൈയില്‍ ഒരു സ്വകാര്യ ചടങ്ങിനെത്തിയപ്പോഴാണ് നടി ഈ ഔട്ട്ഫിറ്റ് ധരിച്ചത്. കറുപ്പും ഓഫ് വൈറ്റും വരുന്ന സ്ട്രാപ്‌ലെസ്, ഓഫ്‌ഷോള്‍ഡര്‍ ഗൗണായിരുന്നു കീര്‍ത്തിയുടെ ഔട്ട്ഫിറ്റ്.

To advertise here,

പ്രിയങ്കാ ചോപ്ര, തമന്ന ഭാട്ടിയ, സാമന്ത റൂത്ത് പ്രഭു തുടങ്ങിയ താരസുന്ദരികള്‍ പങ്കെടുത്ത പരിപാടയിലാണ് കീര്‍ത്തിയും പങ്കെടുത്തത്. കീര്‍ത്തിയും സാമന്തയും പ്രിയങ്കയോട് സംസാരിച്ച് നില്‍ക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

കീര്‍ത്തിയുടെ ഈ ലുക്കിനെ അഭിനന്ദിച്ച് ഒട്ടേറെപ്പേര്‍ ഇന്‍സ്റ്റഗ്രാമില്‍ കമന്റും ചെയ്തു. സുന്ദരിയായിട്ടുണ്ടെന്നും ഇത്രയും ഗ്ലാമറസായി കീര്‍ത്തിയെ ഇതിന് മുമ്പ് കണ്ടിട്ടില്ലെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷമായിരുന്നു കീര്‍ത്തിയുടെ വിവാഹം. ദീര്‍ഘകാലമായി സുഹൃത്തായ ആന്റണി തട്ടിലിനെയാണ് കീര്‍ത്തി ജീവിതപങ്കാളിയാക്കിയത്. ബോളിവുഡ് ചിത്രം ബേബി ജോണാണ് കീര്‍ത്തിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം.