'ചെരിപ്പ് വാങ്ങുന്നതിന് പകരം ഷനെലിന്റെ ലോഗോ എടുത്ത് കാലില്‍ ഒട്ടിച്ചാല്‍ പോരേ?',

നമ്മളെന്തിനാണ് ചെരിപ്പ് ധരിക്കുന്നത്? കാലുകളെ സംരക്ഷിക്കാൻ അല്ലേ, എന്നാൽ ഫാഷൻ ലോകത്തിന്റെ ചിന്തകൾ മറ്റൊരു വഴിക്കാണ്. കാൽപാദങ്ങൾ പൂർണമായും തുറന്നുകാട്ടുന്ന, പാദത്തിന് അടിയിൽ സോളുകൾ ഇല്ലാത്ത പുതിയ തരം 'നേക്കഡ് സാൻഡലുകളുമായി' രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത അന്താരാഷ്ട്ര ഫാഷൻ ബ്രാൻഡായ ഷനെൽ
ലണ്ടനിൽ നടന്ന ദി ഡോഗ് സ്റ്റാഴ്‌സ് എന്ന പുതിയ ചിത്രത്തിന്റെ പ്രീമിയർ ചടങ്ങിൽ പ്രശസ്ത ഹോളിവുഡ് നടി മാർഗരറ്റ് ക്വാലി ഈ അപൂർവ ഡിസൈനിലുള്ള സാൻഡലുകൾ ധരിച്ചാണ് റെഡ് കാർപെറ്റിൽ എത്തിയത്. ആദ്യ നോട്ടത്തിൽ ചെരിപ്പ് ഇട്ടിട്ടുണ്ടോ എന്ന് പോലും സംശയം തോന്നുന്ന രീതിയിലാണ് ഇതിന്റെ രൂപകല്പന.
എന്താണ് ഈ 'നേക്കഡ് സാൻഡൽ'?
പാദത്തിന് അടിയിൽ ഉറപ്പുള്ള സോൾ ഇല്ലാത്ത, കണങ്കാലിൽ കെട്ടിയിടുന്ന നേർത്ത സ്ട്രാപ്പുകളും നേരിയ ഹീൽസുമുള്ള ഒരു പ്ലാസ്റ്റിക്/മെറ്റൽ ഫിനിഷിങ്ങോടു കൂടിയ ചെരിപ്പാണ് ഇത്. കാഴ്ചയിൽ കാൽപാദങ്ങളിൽ അണിഞ്ഞിരിക്കുന്ന ഒരു ആഭരണം പോലെ തോന്നിപ്പിക്കുന്നതാണ് ഈ മോഡൽ. ഈ സാൻഡൽ ധരിച്ച് നടക്കുമ്പോൾ പാദങ്ങൾ തറയിൽ തന്നെ സ്പർശിക്കും.
ഫാഷൻ ഡിസൈനർ മാത്യൂ ബ്ലേസി രൂപകല്പന ചെയ്ത ചെരിപ്പ, ഈ വർഷം ഏപ്രിലിൽ നടന്ന ഷനെലിന്റെ 'ക്രൂയിസ് 2027' ഫാഷൻ ഷോയിലാണ് ആദ്യമായി അവതരിപ്പിച്ചത്. അന്നുമുതൽ ഫാഷൻ ലോകത്ത് ഇതൊരു വലിയ ചർച്ചാവിഷയമാണ്. മാർഗരറ്റ് ക്വാലി ഈ ചെരിപ്പ് ധരിച്ച് റെഡ് കാർപെറ്റിൽ പ്രത്യക്ഷപ്പെട്ടതോടെ സോഷ്യൽ മീഡിയയും സംഗതി ഏറ്റെടുത്തു.
'ഇതൊരു ട്രെൻഡ് ആകാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം', 'ചെരിപ്പ് വാങ്ങുന്നതിന് പകരം ഷനെലിന്റെ ലോഗോ എടുത്ത് കാലിൽ ഒട്ടിച്ചാൽ പോരേ?', 'പ്രായോഗികമായി യാതൊരു ഉപയോഗവുമില്ലാത്ത ഇത്തരം ഫാഷനുകൾ എന്തിനാണ്?' എന്നിങ്ങനെ പോകുന്നു സോഷ്യൽ മീഡിയയിലെ കമന്റുകൾ.
ദി ഡോഗ് സ്റ്റാഴ്‌സ് എന്ന പുതിയ ചിത്രത്തിന്റെ പ്രീമിയർ ചടങ്ങിൽ പ്രശസ്ത ഹോളിവുഡ് നടി മാർഗരറ്റ് ക്വാലി നേക്കഡ് സാൻഡൽ ധരിച്ച് പ്രത്യക്ഷപ്പെട്ടപ്പോൾ | Photo: Getty Images[Missing Credit]
സ്വർണ്ണ വർണ്ണത്തിലുള്ള അലങ്കാരങ്ങളുള്ള മോഡൽ ഉൾപ്പെടെ നേക്കഡ് സാൻഡലിന്റെ വിവിധ വേരിയന്റുകൾ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഈ ചെരിപ്പിന് എത്ര രൂപയാണെന്ന് ബ്രാൻഡ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നവംബർ മാസത്തോടെ മാത്രമേ ഇവ വിപണിയിൽ ലഭ്യമായി തുടങ്ങൂ.
Content Highlights: Chanel introduced innovative 'naked sandals' without traditional soles., Hollywood actress Margaret Qualley debuted the design at the London premiere of The Dog Stars., Designed by Matthieu Blazy and first seen at the Cruise 2027 fashion show., Set to hit the market in November with mixed social media reactions regarding its practicality.
Published: 23 Aug 2026, 09:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented