ഇന്ത്യാ സന്ദർശനത്തിനെത്തിയ ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളായ വില്യം രാജകുമാരനും ഭാര്യ കെയ്റ്റ് മിഡിൽടണും മുംബൈയിലെ പ്രമുഖ സിനിമാ നിർമ്മാണ കമ്പനിയായ ധർമ്മ പ്രൊഡക്ഷൻസിന്റെ ഓഫീസ് സന്ദർശിച്ചിരുന്നു. സംവിധായകൻ കരൺ ജോഹറിനൊപ്പം ബോളിവുഡ് താരദമ്പതിമാരായ കരീന കപൂർ ഖാനും സെയ്ഫ് അലി ഖാനും രാജദമ്പതികളെ സ്വീകരിക്കാനും സംവദിക്കാനും എത്തിയിരുന്നു. എന്നാൽ ഈ കൂടിക്കാഴ്ചയിൽ എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചത് കരീന കപൂറിന്റെ അതിമനോഹരമായ വസ്ത്രധാരണവും, താരം അണിഞ്ഞിരുന്ന മരതക-വജ്ര ബ്രൂച്ചുമാണ്

To advertise here,

Read More: നിത അംബാനി ധരിച്ച ആ തുമ്പിയുടെ വില 12 കോടി! രൂപകല്പന ചെയ്തത് 10 വർഷമെടുത്ത് 

വെള്ളയിൽ തിളങ്ങിയ ബെബോ; ആകർഷണമായി മരതക ബ്രൂച്ച്

ബ്രിട്ടീഷ് രാജദമ്പതികളെ കാണാൻ തൂവെള്ള നിറത്തിലുള്ള വസ്ത്രമാണ് കരീന തിരഞ്ഞെടുത്തത്. മനോഹരമായ എംബ്രോയ്ഡറി വർക്കുകളുള്ള വെള്ള സ്‌കർട്ടും, അതിനു ചേരുന്ന എഗ്ഗ്-ഷെൽ വൈറ്റ് ബ്ലേസറുമായിരുന്നു താരത്തിന്റെ വേഷം.

ലളിതവും രാജകീയവുമായ വസ്ത്രത്തിന് കൂടുതൽ മിഴിവേകിയത് കരീനയുടെ ബ്ലേസറിൽ അണിഞ്ഞിരുന്ന ബ്രൂച്ചാണ്. പ്രമുഖ ജ്വല്ലറി ബ്രാൻഡായ നൂർ ജ്വൽസിന്റെ ശേഖരത്തിലുള്ളതാണ് ഈ ആഭരണം. തിളങ്ങുന്ന വജ്രങ്ങളും പിയർ ആകൃതിയിലുള്ള മരതകക്കല്ലും പതിപ്പിച്ച തൂവലിന്റെ ആകൃതിയിലുള്ള ഈ ബ്രൂച്ചിന് 74,500 രൂപയാണ് വില വരുന്നത്. കേവലമൊരു ആഭരണത്തിനപ്പുറം 'അണിയാൻ കഴിയുന്ന ഒരു കലാസൃഷ്ടി' എന്നാണ് നൂർ ജ്വൽസ് തങ്ങളുടെ വെബ്സൈറ്റിൽ ഈ ബ്രൂച്ചിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

മുത്തുകൾ പതിപ്പിച്ച കമ്മലുകളും, വിരലുകളിൽ ഏതാനും മോതിരങ്ങളും മാത്രമാണ് കരീന ഇതിനൊപ്പം അണിഞ്ഞത്. വസ്ത്രത്തിന് ചേരുന്ന രീതിയിൽ നഖങ്ങളിൽ വെള്ള നെയിൽ പോളിഷ് ഇട്ടിരുന്ന താരം, മുടി നടുഭാഗം വകഞ്ഞ് പിന്നിലേക്ക് ഒതുക്കിക്കെട്ടിയിരുന്നു. പിങ്ക് ബ്ലഷും, ഇളം പിങ്ക് ലിപ്സ്റ്റിക്കും, വിങ്ഡ് ഐലൈനറും ചേർന്ന മിനിമൽ മേക്കപ്പ് കരീനയുടെ ലുക്കിന് പൂർണ്ണത നൽകി.

Read More:ഖുർആൻ സൂക്തം ആലേഖനം ചെയ്ത ആഭരണം ധരിച്ചു; കരീനയ്ക്ക് വക്കീൽ നോട്ടീസ് 

'ഒരു രാജകുമാരൻ ഒരിക്കൽ എന്നെ പ്രണയിച്ചുവീഴ്ത്തി. ഈ രാജകുമാരനെ കാണാൻ കഴിഞ്ഞതിൽ ഞാനേറെ സന്തോഷവതിയാണ്. ഹിന്ദി സിനിമയോടുള്ള ഇഷ്ടത്തെക്കുറിച്ചും, യുകെയിലെ പ്രേക്ഷകരുമായി ഞങ്ങളുടെ സിനിമകൾ ഉണ്ടാക്കിയെടുത്ത ആത്മബന്ധത്തെക്കുറിച്ചും വെയിൽസ് രാജകുമാരനുമായി സംസാരിക്കാൻ കഴിഞ്ഞത് വലിയൊരു ബഹുമതിയായി കാണുന്നു. 'കഭി ഖുഷി കഭി ഗം' എന്ന സിനിമ 25 വർഷം പൂർത്തിയാക്കുന്ന ഈ വേളയിൽ ഈ കൂടിക്കാഴ്ചയ്ക്ക് കൂടുതൽ പ്രത്യേകതയുണ്ട്. യുകെയിലേക്ക് അതിന്റെ ഹൃദയത്തിന്റെ ഒരു ഭാഗം കൊണ്ടുവന്ന ഒരു സിനിമ. ഇന്ത്യൻ സിനിമകളെ ഇന്ത്യക്ക് പുറത്തേക്ക് എത്തിച്ചതിൽ വലിയ പങ്കുവഹിച്ച ആളാണ് കരൺ നിങ്ങൾ. കഭി ഖുശി കഭി ഗം നമ്മുടെ കഥകൾക്ക് എത്രത്തോളം സഞ്ചരിക്കാനാകുമെന്ന് ലോകത്തിന് കാണിച്ചുകൊടുത്ത സിനിമയായിരുന്നു.' വില്യം രാജകുമാരനുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ കരീന കുറിച്ചു.

മുംബൈയിൽ നടന്ന 'എർത്ത്ഷോട്ട് പ്രൈസ് 2026' ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് വില്യം രാജകുമാരനും കെയ്റ്റ് മിഡിൽടണും ധർമ്മ പ്രൊഡക്ഷൻസ് ഓഫീസിലെത്തിയത്. ഡിസംബറിൽ 25 വർഷം തികയുന്ന കരൺ ജോഹറിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'കഭി ഖുഷി കഭി ഗം' എന്ന സിനിമയിലെ ഗാനങ്ങൾ കോർത്തിണക്കിയ പ്രത്യേക കലാപരിപാടികളോടെയാണ് രാജദമ്പതികളെ സ്വീകരിച്ചത്. തുടർന്ന് ക്രിക്കറ്റിനെക്കുറിച്ചും ബോളിവുഡ് സിനിമകളെക്കുറിച്ചും സെയ്ഫും കരീനയും കരൺ ജോഹറും രാജദമ്പതികളുമായി സൗഹൃദസംഭാഷണത്തിൽ ഏർപ്പെട്ടു.

വില്യം രാജകുമാരൻ വളരെ വിനയമുള്ള വ്യക്തിയാണെന്നും, ഇന്ത്യൻ സിനിമയുടെ ആഗോള സ്വീകാര്യതയെക്കുറിച്ച് അദ്ദേഹം വാചാലനായെന്നും കരൺ ജോഹർ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. കഭി ഖുഷി കഭി ഗം സിനിമയിലെ രംഗങ്ങൾ രാജകുമാരനെ കാണിച്ചപ്പോൾ താൻ വികാരഭരിതനായെന്നും കരൺ പറഞ്ഞു.