
അശ്വതി ശ്രീകാന്ത്, അശ്വതി കുടുംബത്തോടൊപ്പം| ഫോട്ടോ: Instagram/@aswathysreekanth
മുപ്പതുകളിലെ തൻ്റെ തിരിച്ചറിവുകളെ കുറിച്ചും മാനസികാരോഗ്യത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും സാമൂഹിക മാധ്യമങ്ങളിലൂടെ കുറിപ്പുകൾ പങ്കുവെക്കാറുളള ആളാണ് നടിയും എഴുത്തുകാരിയും ടെലിവിഷൻ അവതാരകയുമായ അശ്വതി ശ്രീകാന്ത്. ശിശു ദിനത്തിൽ താരം പങ്കുവെച്ച പോസ്റ്റ് ഇപ്പോൾ ശ്രദ്ധനേടുകയാണ്.
മറ്റുള്ളവരെ പ്രീതിപ്പെടുത്തുന്ന സ്വഭാവമുള്ളയാളിൽ നിന്ന് മുപ്പതുകളിൽ തനിക്കുണ്ടായ മാറ്റത്തെക്കുറിച്ചാണ് അശ്വതി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പിൽ പറയുന്നത്.
പോസ്റ്റിൻ്റെ പൂർണരൂപം…..
‘എൻ്റെ കഥ, എനിക്ക് അവളിലൂടെ ആവർത്തിക്കേണ്ടായിരുന്നു...
മകളുടെ പേരെൻ്റ്‌സ് മീറ്റിംഗ് ആയിരുന്നു. ടീച്ചേഴ്സിനെല്ലാം അവളെക്കുറിച്ച് നല്ല അഭിപ്രായം. വളരെ അനുസരണയുള്ള, നന്നായി പഠിക്കുന്ന കുട്ടിയെന്ന് അവരെല്ലാം ആവർത്തിച്ചു പറഞ്ഞു.
A star ൽ കുറഞ്ഞതൊന്നും അവളിൽ നിന്ന് പ്രതീക്ഷിക്കുന്നില്ലെന്നും. ഞാൻ ചിരിച്ചുകൊണ്ട് പുറത്ത് ഇറങ്ങിയെങ്കിലും നെഞ്ചിലൊരു കനം!
നാലാമത്തെ വയസ്സിൽ എനിക്കൊരു അനുജൻ ഉണ്ടായപ്പോഴാവണം, പരിഗണന കിട്ടാൻ ഏറ്റവും നല്ല വഴി 'നല്ല കുട്ടി'യായിരിക്കുക എന്നതാണെന്ന് ഞാൻ മനസ്സിലാക്കിയത്.
ഞാൻ നന്നായി പഠിച്ചത് പോലും, ടീച്ചേഴ്സിൻ്റെയും പേരൻ്റ്‌സിൻ്റെയും പ്രതീക്ഷയ്ക്കൊപ്പം നിൽക്കാനായിരുന്നു എന്ന് തോന്നുന്നു. ഒരു വശത്ത് അത് ഗുണം ചെയ്‌തെങ്കിലും അതിന് വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ട്. എൻ്റെ authentic self എന്താണെന്ന് എനിക്ക് തന്നെ അറിയാതെയായി.
വീട്ടിലും സ്കൂളിലും ഗുഡ് ഗേൾ പട്ടം കിട്ടാൻ ഞാനൊരു പീപ്പിൾ പ്ലീസറായി, ആരെങ്കിലും തെറ്റിദ്ധരിക്കുമോ എന്നോർത്ത് പറഞ്ഞ കാര്യങ്ങൾ പിന്നെയും വിശദീകരിച്ച് ഞാനൊരു over explanier ആയി. ആരെങ്കിലും മുഖം കറുപ്പിച്ചാൽ അവരെന്നെ വെറുക്കാനുള്ള സാധ്യതകൾ സങ്കൽപ്പിച്ചുകൂട്ടി ഞാനൊരു overthinker ആയി.
എൻ്റെ തലയിലിരിക്കുന്ന ബ്രെയിൻ എൻ്റെ പക്ഷമൊഴിച്ച് നാട്ടുകാരുടെ മുഴുവൻ പക്ഷം പിടിച്ചു. ആരോടും No പറയില്ല. എനിക്ക് പറ്റില്ലെന്നോ, നടക്കില്ലെന്നോ പറയില്ല. അവർക്ക് വിഷമമായാലോ എന്നതിനേക്കാൾ അവരെന്നെക്കുറിച്ച് എന്ത് വിചാരിക്കും എന്ന ചിന്തയാണ് മുന്നിൽ നിന്നത്. അതായത് എൻ്റെ നന്മ കൊണ്ടല്ല, മറിച്ച് അവരെന്നെ തള്ളിപ്പറഞ്ഞാൽ എന്താവും എന്ന ചിന്തയാണ് എന്നെ അങ്ങനെയാക്കിയത്. ആളുകൾ നമ്മളെ റിജെക്ട് ചെയ്യുക എന്നാൽ നമ്മുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാണെന്നാണല്ലോ പൊതുവെ ബ്രെയിനിൻ്റെ പക്ഷം.
സത്യത്തിൽ എനിക്കേറ്റവും ആശയക്കുഴപ്പമുണ്ടാക്കിരുന്ന സംഗതി ഞാൻ ചെയ്യുന്ന പലകാര്യങ്ങളും സ്വാഭാവികമായ സഹാനുഭൂതി കൊണ്ടാണോ അതോ എൻ്റെ പീപ്പിൾ പ്ലീസിങ് സ്വഭാവം കൊണ്ടാണോ എന്ന് മനസ്സിലാക്കാതെ വന്നതാണ്.
ആളുകളെ സന്തോഷിപ്പിക്കാനും അവരുടെ വാലിഡേഷൻ കിട്ടാനുമാണ് നമ്മളൊരു കാര്യം ചെയ്യുന്നതെങ്കിൽ നമ്മൾ അനുഭവിക്കുന്നത് സുഖമുള്ള ഇമോഷന്‍സ് ആവില്ല എന്നതാണ് പീപ്പിൾ പ്ലീസിങ് തിരിച്ചറിയാനുള്ള ഒരു മാർഗം. നമ്മളെല്ലാം ചെയ്യുന്നുണ്ടെങ്കിലും drained, overwhelmed, unappreciate ഫീലാവും ഒടുവിലുണ്ടാവുക. എന്നാൽ ശരിക്കും കരുണ കൊണ്ട്, സ്നേഹം കൊണ്ട്, സഹാനുഭൂതി കൊണ്ട് ചെയ്യുന്ന കാര്യങ്ങൾക്ക് ഉള്ളിലൊരു നിറവ് വരും.
സംഘർഷങ്ങളെ (conflict) ഭയക്കുന്ന ആളുകൾ, സ്വയം മതിപ്പ് കുറവുള്ളവർ (low self esteem), വല്ലാതെ വിമർശനങ്ങൾ/ ഏറ്റുവാങ്ങിയിട്ടുള്ളവർ, ചെറുപ്പം മുഴുവൻ ഭയത്തിൽ ജീവിച്ചിട്ടുള്ളവർ, നോ പറയാൻ അവകാശമുണ്ടെന്ന് തന്നെ അറിയാത്ത വിധം ചെറുപ്പത്തിലെ കണ്ടീഷൻ ചെയ്യപ്പെട്ടിട്ടുള്ളവർ- അങ്ങനെ പീപ്പിൾ പ്ലീസേഴ്സ് പല വിധത്തിലാണ് ഉണ്ടാവുന്നത്.
നമ്മളൊരു പീപ്പിൾ പ്ലീസറാണെന്നും നമുക്ക് നോ പറയാനും ബൗണ്ടറി വെക്കാനും ബുദ്ധിമുട്ടാണെന്നും തിരിച്ചറിഞ്ഞാൽ, ആദ്യം അതിൻ്റെ അടിസ്ഥാന കാരണം കണ്ടെത്താൻ ശ്രമിക്കാം.
ഞാനിപ്പോൾ പറ്റില്ലെന്ന് പറഞ്ഞാൽ എന്ത് സംഭവിക്കുമെന്നാണ് ഭയക്കുന്നതെന്ന് അവനവനോട് ചോദിക്കാം. അവർക്ക് വിഷമമാവുമെന്നാണോ? അവർക്ക് വിഷമമായാൽ എന്ത് സംഭവിക്കും? അവർക്കെന്നോടുള്ള ഇഷ്ട്ടം പോയേക്കുമോ? അവരെന്നെക്കുറിച്ച് മോശം പറയുമോ? ഇതെന്താണ് fear of rejection ആണ്. ഇങ്ങനെ സ്വയം അന്വേഷിച്ച് പോയി കണ്ടെത്താവുന്നതാണ് നമ്മുടെ മിക്ക പേടികളുടെയും ഉറവിടം.
നമ്മുടെ ബൗണ്ടറികളെ define ചെയ്യാം. മെല്ലെ മെല്ലെ പറ്റാത്ത കാര്യങ്ങൾക്ക് NO പറയാൻ പഠിക്കാം. ആദ്യത്തെ നോ പറച്ചിലിൽ ബുദ്ധിമുട്ടുണ്ടാകും. നമുക്കും നമ്മളിൽ നിന്നും പ്രതീക്ഷിക്കാത്ത ചുറ്റുമുള്ളവർക്കും. ആ discomfort, guilt ഒക്കെ ഉണ്ടാവും എന്ന ധാരണയോടെ തന്നെ വേണം നോ പറയാൻ. നമ്മുടെ ഭാഗം വ്യക്തതയോടെയും ബഹുമാനത്തോടെയും പറയാൻ പഠിക്കുന്നതും ആവശ്യമാണ്.
ഒരു പീപ്പിൾ പ്ലീസർ ആവുന്നുണ്ടോ കുഞ്ഞേ എന്ന് ചോദിച്ചപ്പോൾ മകൾ പറഞ്ഞു - No Ammaa, I won't let anyone cross my boundaries. I think am just being kind.
എ സ്റ്റാൻഡുകളിൽ ഒതുങ്ങുന്നതല്ല അവളുടെ മൂല്യം എന്ന് കൂടി പറഞ്ഞുറപ്പിച്ച് എൻ്റെ ഉള്ളിലെ കുട്ടി ആശ്വാസം കണ്ടു. പന്ത്രണ്ട് വയസ്സിൽ അവൾക്ക് മനസ്സിലായത്, എനിക്ക് വെളിവായത് മുപ്പതുകളിലാണ്.
Letting go of the need to please, I found strength in my authenticity... On this children’s day, my wish for every child is to grow up feeling free to be their real, authentic selves, without the pressure to conform or seek approval. Because every child deserves to shine as they truly are...
Happy children's day
from an EX people pleaser child’
Content Highlights: Ashwathy Sreekanth, people pleaser, authentic self, mental health, self-discovery, self-esteem, boundaries, children`s day, personal growth, emotional well-being
Published: 14 Nov 2025, 09:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented