ശിശുദിനത്തില്‍ വ്യത്യസ്തമായ ആശംസാ പോസ്റ്റ് പങ്കുവെച്ച് നടി നവ്യ നായര്‍. യാത്രയ്ക്കിടയില്‍ കുഞ്ഞിനെ ഓമനിക്കുന്ന വീഡിയോ പങ്കുവെച്ചാണ് നടിയുടെ ആശംസ. തന്നെക്കണ്ടാല്‍ ഫുള്‍ടൈം ബേബിസിറ്ററെപ്പോലെ തോന്നുന്നുണ്ടോയെന്ന് നടി സാമൂഹികമാധ്യമങ്ങളിലെ പോസ്റ്റില്‍ ചോദിച്ചു.

To advertise here,

'നേരത്തെ എന്റെ കസിന്‍സ് ആയിരുന്നു കുഞ്ഞുങ്ങളെ നോക്കാന്‍ തന്നിരുന്നത്. ഇപ്പോള്‍ വഴിയില്‍ കാണുന്ന അമ്മമാരും അങ്ങനെ ചെയ്യാന്‍ തുടങ്ങി. എനിക്ക് എന്നെത്തന്നെ സംശയമായി തുടങ്ങി. എന്നെ കണ്ടാല്‍ ഒരു ഫുള്‍ടൈം ബേബിസിറ്ററെപ്പോലെ തോന്നുന്നുണ്ടോ?', നവ്യ ചോദിച്ചു.

'തമാശ മാറ്റിവച്ചാല്‍, ഈ സന്തോഷക്കുടുക്കകളെ കൈകാര്യം ചെയ്യുന്നത് എപ്പോഴും സന്തോഷമാണ്. എല്ലാ കുഞ്ഞോമനകള്‍ക്കും ശിശുദിനാശംസകള്‍', നവ്യ കുറിച്ചു.

സാമൂഹികമാധ്യമങ്ങളില്‍ സജീവമായ നടി പലപ്പോഴും ഇത്തരം രസകരമായ പോസ്റ്റുകള്‍ പങ്കുവയ്ക്കാറുണ്ട്. റത്തീന സംവിധാനംചെയ്ത 'പാതി രാത്രി'യാണ് നടിയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. നവ്യ ആദ്യമായി പോലീസ് വേഷത്തിലെത്തിയ ചിത്രമെന്ന പ്രത്യേകത 'പാതി രാത്രി'ക്കുണ്ടായിരുന്നു.