വേദിയിൽ ചാച്ചാജിയായി എത്തിയ ആയുഷ് ചന്ദ്രൻ നൃത്തം ചെയ്യാനാണ് മഞ്ജുവിനോട് ആവശ്യപ്പെട്ടത്. എന്നാൽ, പാട്ടുപാടി മഞ്ജുവാരിയർ കുട്ടികളെ കൈയിലെടുത്തു.

സെന്റർ ഫോർ എംപവർമെൻറ് ആൻഡ് എൻറിച്ച്മെൻറ് എറണാകുളം ഫൈൻ ആർട്‌സ് ഹാളിൽ സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികളുടെ ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ നടി മഞ്ജുവാരിയർ ചടങ്ങിൽ ചാച്ചാജിയുടെ വേഷം ധരിച്ചെത്തിയ ആയുഷ് ചന്ദ്രനെ ഹസ്തദാനം ചെയ്ത് പരിചയപ്പെടുന്നു. ഡോ. പി.എ. മേരി അനിത, നടൻ ബിബിൻ ജോർജ് എന്നിവർ സമീപം |ഫോട്ടോ: റിദിൻ ദാമു
കൊച്ചി: കണ്ണാന്തുമ്പി പോരാമോ, എന്നോടിഷ്ടം കൂടാമോ.....മഞ്ജുവാരിയർ പാടിയപ്പോൾ കുട്ടികൾ അതിനൊപ്പംകൂടി. ഇടയ്ക്ക് എന്നോടിഷ്ടം കൂടാമോ...? എന്ന് മഞ്ജു വാരിയരുടെ ചോദ്യത്തിന് 'ലവ് യു മഞ്ജു ചേച്ചി' എന്നായിരുന്നു ആഹ്ളാദത്തോടെയുള്ള മറുപടി.
സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എൻറിച്ച്‌മെന്റ് (സിഇഎഫ്ഇഇ) സംഘടന ‘യൂണിക്ക്‌ലി മീ’ എന്ന പേരിൽ ഫൈൻ ആർട്‌സ് ഹാളിൽ സംഘടിപ്പിച്ച ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മഞ്ജു.
വേദിയിൽ ചാച്ചാജിയായി എത്തിയ ആയുഷ് ചന്ദ്രൻ നൃത്തം ചെയ്യാനാണ് മഞ്ജുവിനോട് ആവശ്യപ്പെട്ടത്. എന്നാൽ, പാട്ടുപാടി മഞ്ജുവാരിയർ കുട്ടികളെ കൈയിലെടുത്തു.
പഠിച്ചിരുന്ന കാലത്തെ ശിശുദിനാഘോഷത്തിൽ പ്രച്ഛന്നവേഷത്തിൽ പങ്കെടുത്ത അനുഭവവും മഞ്ജു പങ്കുവെച്ചു. സിഇഎഫ്ഇഇ സ്ഥാപക ഡോ. പി.എ. മേരി അനിത അധ്യക്ഷയായി.
ചലച്ചിത്രതാരം ബിബിൻ ജോർജ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ഭിന്നശേഷി പുരസ്കാരം നേടിയ ബിബിൻ ജോർജിനെ ആദരിച്ചു. തുടർന്ന് നാടൻ പാട്ടുകളും നൃത്തവുമൊക്കെയായി കുട്ടികൾ വേദി കൈയടക്കി.
ഹൈബി ഈഡൻ എംപി, മനുഷ്യാവകാശ കമ്മിഷൻ മുൻ എസ്.പി. ബിജോ അലക്സാണ്ടർ, രഞ്ജിനി ഹരിദാസ്, കൊച്ചി മെട്രോ എംഡി ലോക്‌നാഥ് െബഹ്റ, ഭിന്നശേഷി വിഭാഗം ജില്ലാ കോഡിനേറ്റർ ദിവ്യ രാമകൃഷ്ണൻ, കെയർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫിലിപ്സ് തോമസ്, മുൻ അസി. കമ്മിഷണറും സിഇഎഫ്ഇഇ എക്സിക്യുട്ടീവ് മെംബറുമായ എം. രമേഷ് കുമാർ, വൈസ് ചെയർമാൻ പി. ഗീത, മുത്തൂറ്റ് ഗ്രൂപ്പ് എംഡി ജോർജ് അലക്‌സാണ്ടർ തുടങ്ങിയവർ പങ്കെടുത്തു.
ബാഡ്മിന്റണിൽ ദേശീയതലത്തിൽ സ്വർണം കരസ്ഥമാക്കിയ അഞ്ജിത ബെന്നി, ബാസ്‌കറ്റ് ബോളിൽ കേരളത്തെ പ്രതിനിധാനം ചെയ്ത് സ്വർണം നേടിയ ടീമിലെ അംഗമായ തഫ്സീറ ഫാത്തിമ, ഓസ്ട്രേലിയ സ്പെഷ്യൽ ഒളിമ്പിക്‌സിൽ രാജ്യത്തെ പ്രതിനിധാനം ചെയ്ത അനഘ ദിനേശൻ എന്നിവർക്ക് മഞ്ജുവാരിയർ സമ്മാനങ്ങൾ നൽകി.
Content Highlights: Manju Warrier Charms Children at 'Uniquely Me' Children's Day Celebration
Published: 15 Nov 2025, 07:31 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented