മസ്‌കറ്റ്: മസ്‌കറ്റ് കെഎംസിസി മബെല ഏരിയ വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍സ് വിങ്ങിന്റെ നേതൃത്വത്തില്‍ ശിശുദിന ആഘോഷ പരിപാടി സംഘടിപ്പിച്ചു. മബെല ശിഹാബ് തങ്ങള്‍ സ്മാരക ഹയര്‍ സെക്കണ്ടറി ഖുര്‍ആന്‍ മദ്രസ ഹാളിലായിരുന്നു പരിപാടി. കുട്ടികളുമായി സംഘടിപ്പിച്ച പരിപാടിയില്‍ ജൂനിയന്‍ സീനിയര്‍ വിഭാഗങ്ങള്‍ക്ക് ക്വിസ് മത്സരവും സബ് ജൂനിയര്‍ വിഭാഗത്തിന് കളറിങ് മത്സരവും സംഘടിപ്പിച്ചു.

To advertise here,

സീനിയര്‍ വിഭാഗം ക്വിസ് മത്സരത്തില്‍ ഫൗസ് ഫാമിസ് മുഹമ്മദ് ഒന്നാം സ്ഥാനവും മുഹമ്മദ് സാമില്‍ രണ്ടാം സ്ഥാനവും ഫറാസ് അറാഫത് മൂന്നാം സ്ഥാനവും നേടി. ജൂനിയര്‍ വിഭാഗത്തില്‍ ഹംദാന്‍ ഫൈസല്‍ ഒന്നാം സ്ഥാനവും ആയിഷ മിന്‍ഹാ രണ്ടാം സ്ഥാനവും മുഹമ്മദ് സയാനും ഹൈഫ ഫൈസല്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് ജനുവരി 2 ന് നടക്കുന്ന കുടുംബ സംഗമ വേദിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. കളറിങ് മത്സരത്തിന്റെ വിജയിയെയും ആ ദിവസം പ്രഖ്യാപിക്കും.

മസ്‌കറ്റ് കെഎംസിസി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് ഇബ്രാഹിം ഒറ്റപ്പാലം പരിപാടി ഉദ്ഘാടനം ചെയ്തു. യാക്കൂബ് തിരൂര്‍ അധ്യക്ഷത വഹിച്ചു. സഫീര്‍ കോട്ടക്കല്‍, അറാഫത്ത് എസ് വി, സൈനുല്‍ ആബിദ്, മുഹമ്മദ് റിസ്വാന്‍, നഫ്‌ല റാഫി, റഫ്സി ഫൈസല്‍, ഷംന ഇബ്രാഹിം എന്നിവര്‍ നേതൃത്വം നല്‍കി.