തിരുവനന്തപുരം: കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കുമെന്ന് ഗായിക വൈക്കം വിജയലക്ഷ്മി. ശിശുദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനിടെയായിരുന്നു വൈക്കം വിജയലക്ഷ്മിയുടെ പരാമര്‍ശം.

To advertise here,

'കുട്ടികളുടെ പാഠപുസ്തകങ്ങളിൽ ഭഗവത്ഗീത കൂടി ഉൾപ്പെടുത്തണം. കുട്ടികൾ ഭഗവത്ഗീത പഠിക്കുന്നത് നല്ലതാണ്'- വിജയലക്ഷ്മി പറഞ്ഞു.

ആരോഗ്യമന്ത്രി വീണ ജോർജ്, സിപിഎം ജില്ലാ സെക്രട്ടറി വി ജോയ് എന്നിവർ വേദിയിൽ ഇരിക്കവേ ആണ് വിജയലക്ഷ്മിയുടെ പരാമർശം. സംസ്ഥാനതല ശിശുദിനാചരണം പരിപാടിയാണ് നിശാഗന്ധിയിൽ സംഘടിപ്പിച്ചത്.