​മുക്കം : മികച്ച ചികിത്സാസൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി മണാശ്ശേരി കെ.എം.സി.ടി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സജ്ജീകരിച്ച അത്യാധുനിക സംവിധാനങ്ങളും വിവിധ പദ്ധതികളും ഉദ്ഘാടനംചെയ്തു. നിർമിതബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന രണ്ടാമത്തെ കാത്ത് ലാബ് സി.കെ. കാസിം എം.എൽ.എ.യും ക്രിട്ടിക്കൽ കെയർ യൂണിറ്റ് എം.എ. റസാഖ് എം.എൽ.എ.യും എ.ഐ. ഇന്റഗ്രേറ്റഡ് എം.ആർ.ഐ. സ്കാനിങ് സെന്റർ രണ്ടാം സെന്റർ യൂണിറ്റ് മുക്കം നഗരസഭാ ചെയർപേഴ്സൺ കെ.പി. ചാന്ദ്നിയും ഉദ്ഘാടനംചെയ്തു.

To advertise here,

നവീകരിച്ച ഗ്യാസ്ട്രോളജി ആൻഡ് ഗ്യാസ്ട്രോ സർജറി വിഭാഗം കെ.എം.സി.ടി. എക്സിക്യുട്ടീവ് ട്രസ്റ്റി ആൻഡ് ഡയറക്ടർ ഡോ. ആയിഷ നസ്രിനും ഹാർട്ട് ട്രാൻസ്‌പ്ളാന്റ് ലൈസൻസ് പ്രകാശനം കെ.എം.സി.ടി. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപക ചെയർമാൻ ഡോ. കെ. മൊയ്തുവും ലിവർ ട്രാൻസ്‌പ്ളാന്റ് ലൈസൻസ് പ്രകാശനം ചെയർമാൻ ഡോ. കെ.എം. നവാസും നിർവഹിച്ചു.

സി.ഇ.ഒ. ഡോ. പി.എം. റമീസ്, പ്രിൻസിപ്പൽ ഡോ. വിജീഷ് വേണുഗോപാൽ, ഡോ. ഖാദർ മുനീർ, ഡോ. പ്രശാന്ത്, ഡോ. കുര്യാക്കോസ് എന്നിവർ സംസാരിച്ചു.