മലപ്പുറം : വാക്‌സിനെടുക്കണമെന്ന നിർദേശവുമായി ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ വീട്ടിലെത്തിലെത്തിയപ്പോൾ ആളുകൾക്കെല്ലാം കൗതുകം. ആരോഗ്യവകുപ്പ് പ്രവർത്തകർ സാധാരണ വീട്ടിലെത്താറുണ്ട്. എന്നാൽ അതിനൊപ്പം ജില്ലാ കളക്ടറുമെത്തിയതിന്റെ ആകാംക്ഷയിലാണ് താനൂർ ബ്ലോക്ക്പഞ്ചായത്തിലെ ആളുകൾ.

To advertise here,

മീസിൽസ് പ്രതിരോധപ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ചേർന്ന് താനൂർ ബ്ലോക്ക്പഞ്ചായത്ത് ഹാളിൽ നടത്തിയ അവലോകനയോഗത്തിനുശേഷമാണ് കളക്ടർ വീടുകളിലേക്ക് നേരിട്ടിറങ്ങിയത്.

വാക്‌സിൻ കൃത്യസമയത്ത് സ്വീകരിക്കണം. വാക്‌സിനുമായി ബന്ധപ്പെട്ട സംശയങ്ങളും ആശങ്കകളും തുറന്നുപറയണം. ആരോഗ്യപ്രവർത്തകരിൽനിന്ന് കൃത്യമായ വിവരങ്ങൾ തേടണം -കളക്‌ടർ പറഞ്ഞു.

താനൂർ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സി. നൗഷാദ് അധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. വിനോദ് വാക്‌സിനേഷൻ കൃത്യസമയത്ത് സ്വീകരിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചു.

ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ.എം. ജാനിഫ്, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. സി. ഷുബിൻ, താനൂർ സി.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ. ഷംജിത, ജില്ലാ എപ്പിഡമോളജിസ്റ്റ് ഡി. കിരൺ രാജ്, എപ്പിഡമോളജിസ്റ്റ് ഡോ. കെ. താരിഷ, ഐ.ഇ.സി. കൺസൾട്ടന്റ് ഇ.ആർ. ദിവ്യ, പി.ആർ.ഒ. ടി.എം. ശിഖ എന്നിവരും മറ്റ് ആരോഗ്യപ്രവർത്തകരും കളക്ടറോടൊപ്പമുണ്ടായിരുന്നു.

കളക്ടറുമാണ്, ഡോക്ടറുമാണ്

: കളക്ടർ എന്ന പദവിക്കപ്പുറം പൊതുജനാരോഗ്യവിദ്ഗധൻ കൂടിയാണ് കളക്ടർ ഡോ. വിനയ് ഗോയൽ. മലപ്പുറത്തിന്റെ ആരോഗ്യമേഖലയിലെ ഉന്നമനമാണ് പ്രഥമലക്ഷ്യമെന്ന് ചുമതലയേറ്റ സമയത്തുതന്നെ അദ്ദേഹം പ്രഖ്യാപിച്ചതുമാണ്. ഹരിയാണയിലെ റോക്ക് പി.ജി. ഐ.എം.എസിൽനിന്ന് എം.ബി.ബി.എസ്. ബിരുദവും അമേരിക്കയിലെ ജോൺസ് ഹോബ് കിങ്‌സ്‌ സർവകലാശാലയിൽനിന്ന് പൊതുജനാരോഗ്യത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.