ഒഞ്ചിയം : ചോമ്പാല ഹാർബറിൽ 31-കോടി രൂപയുടെ വികസനപദ്ധതിക്ക് മാസ്റ്റർ പ്ളാൻ തയ്യാറാവുന്നു. ഉന്നതതലസംഘം തിങ്കളാഴ്ച ഹാർബർ സന്ദർശിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി. അനീഷ്, ഹാർബർ അസിസ്റ്റൻറ് എഞ്ചിനിയർ എം.പി. വിനീത്, അസി.എക്സിക്യുട്ടീവ് എഞ്ചിനിയർ സൗമ്യ, ഗംഗാധരൻ, യു.എൽ.സി.സി.എസ്. ഡിസൈൻ എഞ്ചിനിയർ കെ.പി. സാമുവൽ, കെ.കെ. രമ എം.എൽ.എ., വിവിധ സംഘടനാ പ്രതിനിധികൾ, രാഷ്ടീയ പ്രതിനിധികൾ തുടങ്ങിയവർ ഉന്നതതല സംഘത്തിലുണ്ടായി.
തുറമുഖ-ടൂറിസം വകുപ്പുകൾ ഒരുമിച്ചുള്ള മാസ്റ്റർ പ്ളാൻ ആണ് തയ്യാറാക്കുന്നത്. റോഡുനവീകരണം, ജെട്ടി നവീകരണം, വല നെയ്ത്തുശാല, ലേലപ്പുര, പാർക്കിങ് ഏരിയ, ശുചീകരണം, കുടിവെള്ളം, രാത്രികാല വെളിച്ചം, നിരീക്ഷണ ക്യാമറ, ചുറ്റുമതിൽ, സോളാർ എനർജി, പോലീസ് എയ്ഡ് പോസ്റ്റ്, ഹെൽത്ത് സെൻറർ തുടങ്ങിയ പദ്ധതികളാണ് ഹാർബർ വികസനത്തിൽ പരിഗണിക്കുക. അഞ്ചു കോടി ഉപയോഗിച്ചുള്ള ഡ്രജ്ജിങ് (പുലിമുട്ടിലെ മണൽ വാരൽ) യുദ്ധകാലാടിസ്ഥാനത്തിൽ നടത്തും. അനധികൃത കൈേയറ്റം ഒഴിപ്പിക്കൽ, ഉപയോഗ ശൂന്യമായ വസ്തുക്കൾ മാറ്റൽ എന്നിവ ഇതോടൊപ്പം നടക്കും. ഹാർബർ മാനേജ്മെൻറ് കമ്മിറ്റി ശക്തമാക്കും.
കെ.കെ. രമ എം.എൽ.എ. വികസന പദ്ധതിക്കുള്ള േപ്രാജക്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചതിെൻറ അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിച്ചത്. കെ.പി.സി.സി. മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സമ്മർദവും സഹായകമായി. ഫിഷറീസ് തുറമുഖ വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ ഹാർബർ വികസനത്തിന് ഫണ്ട് അനുവദിക്കും എന്ന് മുല്ലപ്പള്ളിക്ക് ഉറപ്പുനൽകിയിരുന്നു. 'ഇങ്ങനെ മതിയോ ചോമ്പാല ഹാർബർ' എന്ന മാതൃഭൂമി പരമ്പര നൽകിയിരുന്നു. അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. ലീലയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗത്തിൽ മാട്ടാണ്ടി പ്രമോദ്, പി.വി.സുബീഷ്, ഒ.ടി. ബാബു, യു.വി. വിനോദൻ, സി.വി. അലി, പി.വി. അരവിന്ദൻ, ഷെറിൻ കുമാർ, ജലജാ വിനോദ്, പി. ബാബുരാജ്, യു.എ. റഹീം, വി.പി. പ്രകാശൻ തുടങ്ങിയവരും സംസാരിച്ചു.
Published: 06 Oct 2026, 03:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented