പയ്യോളി : മണിയൂരിലെ പോക്സോ കേസ് പ്രതി വടകര ബാങ്ക് റോഡിലെ ചങ്ങരോത്ത് റഫീഖിനെ പോലീസ് സംരക്ഷിക്കുന്നുവെന്നാരോപിച്ച് കർമസമിതി നടത്തിയ പയ്യോളി പോലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം. സ്റ്റേഷന് മുന്നിൽ സർവീസ് റോഡിൽ ബാരിക്കേഡ് വെച്ച് സമരക്കാരെ പോലീസ് തടഞ്ഞെങ്കിലും അത് മറികടന്ന് സ്റ്റേഷൻ മുറ്റത്തേക്ക് സമരക്കാർ ഇരച്ചു കയറി. ആദ്യം കയറിയ ഭാരവാഹിയെ പോലീസ് പിടികൂടി സ്റ്റേഷനകത്തേക്ക് കൊണ്ടുപോയതോടെ ബഹളവും വാക്കുതർക്കവുമായി. സമരക്കാർ മുറ്റത്ത് കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ചു. ഒടുവിൽ പ്രതിഷേധം കനത്തതോടെ ഇയാളെ വിട്ടയച്ചു. ജാമ്യം റദ്ദാക്കാൻ കൊയിലാണ്ടി പോക്സോ കോടതിയിൽ ഹർജി നൽകിയതായി പോലീസ് അറിയിച്ചതോടെയാണ് സംഘർഷവാസ്ഥയ്ക്ക് അയവ് വന്നത്.
പ്രതിഷേധമാർച്ച് മണിയൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷഹബാസ് ജുന ഉദ്ഘാടനം ചെയ്തു. പി. സബീഷ് അധ്യക്ഷനായി. വി.ടി.കെ. മുഹമ്മദലി, അഹമ്മദ് സ്വാലിഹ്, പി.കെ.കെ. അബ്ദുള്ള, സി.കെ. അബദുള്ള, കെ.കെ. നവാസ്, കെ. മഹേഷ്, പഞ്ചായത്ത് അംഗങ്ങളായ ടി. ജസീല, അഫ്സത്ത്, എ.വി. വിമേഷ്, വി.ടി. രാജേഷ് എന്നിവർ സംസാരിച്ചു.
Published: 18 Oct 2026, 03:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented