ഒന്നര വർഷത്തിനിടെ 6000 മരണം

To advertise here,

കുറ്റ്യാടി : സംസ്ഥാനത്ത് ഒന്നര വർഷത്തിനിടെ റോഡപകടങ്ങളിൽ 6000-ത്തിലധികം പേർ മരിച്ചതായി നിയമസഭയിൽ പാറക്കൽ അബ്ദുള്ള എം.എൽ.എ. ഒരു ലക്ഷത്തിലധികം പേർക്ക് പരിക്കേറ്റു.

റോഡപകടങ്ങൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ സർക്കാർ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ. സബ്മിഷൻ ഉന്നയിക്കുകയായിരുന്നു. അപകടത്തിൽപ്പെടുന്നവരിൽ 60 ശതമാനവും 18-നും 45-നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാരാണ് എന്നത് ഞെട്ടിക്കുന്നതാണ്. അതിവേഗം, അശ്രദ്ധമായ ഡ്രൈവിങ്, ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിങ്, ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള അജ്ഞത എന്നിവയാണ് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.

അപകടകരമായ ഡ്രൈവിങ്ങിനെതി​േര കർശനനിയമങ്ങൾ കൊണ്ടുവരണം. മനപ്പൂർവമല്ലാത്ത നരഹത്യ എന്ന വകുപ്പ് പൊളിച്ചെഴുതണം.

ഹൈക്കോടതിയുടെ നിർദേശങ്ങൾ സർക്കാർ പരിഗണിക്കണമെന്നും എം.എൽ.എ. ആവശ്യപ്പെട്ടു.

സബ്മിഷന് മറുപടിയായി വകുപ്പ് മന്ത്രി സി.പി. ജോൺ സർക്കാരിന്റെ പുതിയ പദ്ധതികൾ വിശദീകരിച്ചു. മുഖ്യമന്ത്രി ചെയർമാനായുള്ള 'കേരള റോഡ് സേഫ്റ്റി മിഷൻ' സർക്കാർ അംഗീകരിച്ചിട്ടുണ്ട്. സ്വീഡൻ മാതൃകയിൽ അപകട മരണനിരക്ക് ഗണ്യമായി കുറയ്ക്കുകയാണ് ലക്ഷ്യം. സീബ്രാ ലൈനുകളുടെ വീതി കൂട്ടുന്നതടക്കം കാൽനടക്കാർക്ക് മുൻഗണന നൽകുന്ന നടപടികൾ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.