വടകര : കേരളത്തിൽ നിലവിലുള്ള പഞ്ചായത്ത് സാഹചര്യം അടിസ്ഥാനമായി മാറേണ്ടതുണ്ടെന്ന് ഷാഫി പറമ്പിൽ എം.പി.പറഞ്ഞു. കേന്ദ്രസർക്കാർ നൽകുന്ന ഫണ്ടുകളും പദ്ധതികളും നഗരവികസിത പഞ്ചായത്തുകൾക്ക് കൂടുതൽ ലഭ്യമാകുന്ന സാഹചര്യമാണ് ഇന്ത്യയിൽ നിലനിൽക്കുന്നത്.

To advertise here,

കേരളത്തിന് പുറത്ത് നഗരവത്കരണത്തിന്റെ ഭാഗമായി പഞ്ചായത്തുകൾ വികസിക്കുകയും, വലിയ ഫണ്ട് കിട്ടുകയും ചെയ്യുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിലൂടെത്തന്നെ മുന്നോട്ടുപോയാൽ ഫണ്ട് ലഭ്യതയുടെ കാര്യത്തിൽ നാം ഏറെ പിറകോട്ട് പോകും. ഈ സാഹചര്യത്തെ മറികടക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തിന്റെ മുൻപിൽ പ്രത്യേകപദ്ധതികൾ സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ഫോക്കസ് 2030 സമഗ്ര വികസന സെമിനാർ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. വികസനപദ്ധതികളുടെ സമീപനം എന്ന വിഷയത്തിൽ ടി.പി. കുഞ്ഞിക്കണ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.കെ. ദിനേശൻ, പി.സി. ഷീബ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. പ്രഭാകരൻ, കെ. ദിൻഷ, ആസ്യ, എൽ.വി. രാമകൃഷ്ണൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് നസീമ തട്ടാംകുനി, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ പി.കെ. ദിവാകരൻ, ശ്രീജിത്ത് എടത്തട്ട, നൊച്ചാട്ട് കുഞ്ഞബ്ദുള്ള, ആയാടത്തിൽ രവീന്ദ്രൻ, രാമദാസ് മണലേരി, ടി. മോഹൻ ദാസ്, വള്ളിൽ ശാന്ത, ബ്ലോക്ക് സെക്രട്ടറി മോഹൻരാജ് എന്നിവർ സംസാരിച്ചു.