കൊയിലാണ്ടി : താലൂക്ക് അസോസിയേഷൻ കുവൈത്തിന്റെ വിദ്യാഭ്യാസ സഹായപദ്ധതിയായ ‘ഉയരെ 2026’ന്റെ ഭാഗമായി 37 വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സഹായം വിതരണംചെയ്തു. കെ. പ്രവീൺകുമാർ എം.എൽ.എ. ഉദ്ഘാടനംചെയ്തു. അസോസിയേഷൻ മീഡിയാ കൺവീനർ സയ്യിദ് ഹാഷിം അധ്യക്ഷനായി.

To advertise here,

കൊയിലാണ്ടി നഗരസഭാധ്യക്ഷൻ യു.കെ. ചന്ദ്രൻ മുഖ്യാതിഥിയായി. ആദ്യ കൈമാറ്റം എം.എൽ.എ.യും നഗരസഭാധ്യക്ഷനും ചേർന്ന് അസോസിയേഷൻ മുൻ രക്ഷാധികാരി ആർ.ബി. പ്രമോദിന് നൽകി നിർവഹിച്ചു. ബി.ടെക്., ബി.എസ്‌.സി. നഴ്സിങ്, നീറ്റ്, ടി.ടി.സി., സി.എ., ബി.എ., ബി.കോം. തുടങ്ങിയ വിവിധ കോഴ്സുകളിൽ ഉപരിപഠനം നടത്തുന്ന വിദ്യാർഥികൾക്കാണ് സഹായംനൽകിയത്. വി.പി. ഇബ്രാഹിംകുട്ടി, അസീസ്, ശംസുദ്ദീൻ കുക്കു, സാജിർ, മൻസൂർ അലി എന്നിവർ സംസാരിച്ചു.