വൈക്കം : ഒരു വർഷം മുഴുവൻ മുതിർന്ന പൗരന്മാരെ സന്ദർശിക്കാനും ആദരിക്കാനും ക്ഷേമ പ്രവർത്തനങ്ങൾ നടത്തി അവരുടെ അനുഗ്രഹം തേടിയുള്ള യാത്രയിലാണ് വൈക്കം താലൂക്ക് എൻ.എസ്.എസ്. യൂണിയൻ. യൂണിയന്റെ ഒരു വർഷം നീളുന്ന നവതി ആഘോഷങ്ങളുടെ ഭാഗമായാണ് യൂണിയനിലെ മുതിർന്ന അംഗങ്ങളെ ആദരിക്കുന്നത്.
ഇതിനോടകം 156 മുതിർന്ന പൗരന്മാരെ വീടുകളിലെത്തി ആദരിച്ചു. ഉദയനാപുരം കരയോഗാംഗവും പ്രമുഖ കോർപ്പറേറ്റ് ട്രെയിനറും വൈക്കം ശ്രീമഹാദേവ കോളേജ് മാനേജിങ് കമ്മിറ്റി ചെയർമാനുമായ ടി.ആർ.എസ്. മേനോൻ, കൃഷ്ണമംഗലം പരമേശ്വരൻ നായർ, പറമ്പത്ത് ശാന്തകുമാരിയമ്മ എന്നിവരെ ആദരിക്കുകയും ഉപഹാരം സമർപ്പിക്കുകയും ചെയ്തു.താലൂക്കിലെ ഏറ്റവും പ്രായം കൂടിയ 103 വയസ്സുള്ള കീഴൂർ കരയോഗത്തിലെ ആറാക്കൽ ദേവകിയമ്മ, മന്നത്തിന്റെ ആഹ്വാന പ്രകാരം വിമോചനസമരത്തിൽ പങ്കെടുത്ത് ജയിൽശിക്ഷ അനുഭവിച്ച വെള്ളാശ്ശേരി കരയോഗത്തിലെ ഗോപാലമേനോൻ, താന്ത്രിക കുലപതി മിടായിക്കുന്നം മനയത്താറ്റ് ഇല്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരി, അധ്യാപകരായ വൈക്കം പടിഞ്ഞാറ്റിൻചേരി തെക്കേമുറി കരയോഗത്തിലെ വിജയൻ, തലയോലപ്പറമ്പ് വി. രാമചന്ദ്രൻ എന്നിവരെയും ആദരിച്ചു. പ്രസിഡന്റ് പി.ജി.എം. നായർ, വൈസ് പ്രസിഡന്റ് പി. വേണുഗോപാൽ, സെക്രട്ടറി അഖിൽ ആർ. നായർ, പി.എൻ. രാധാകൃഷ്ണൻ, പി.എസ്. വേണുഗോപാൽ, ഹരിദാസൻനായർ, ജയരാജശേഖരൻ, ഹരിക്കുട്ടൻ, ചന്ദ്രമോഹൻ, ടി.പി. രാജലക്ഷ്മി, ലേഖാ അനിൽ, ഹരിദാസ്, ശശികുമാർ, എസ്. മുരുകേശ്, വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
Published: 10 Oct 2026, 02:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented