വൈക്കം : നേരേകടവ്-മാക്കേക്കടവ് പാലത്തിൽ ഭാര പരിശോധന തുടങ്ങി. നിർമാണം പൂർത്തിയായതിന് ശേഷമുള്ള പൊതുമരാമത്ത് വകുപ്പിന്റെ നടപടിക്രമങ്ങളുടെ ഭാഗമാണ് പരിശോധന. 30 ടൺ വീതം ഭാരം ഉൾക്കൊള്ളുന്ന നാല് ലോറികൾ വിവിധ സമയങ്ങളിലും സ്ഥലങ്ങളിലുമായി 24 മണിക്കൂർ പാലത്തിൽ നിർത്തിയിടും. താഴെ 12 ഗേജ് സെറ്റ് സ്ഥാപിച്ച് വ്യതിചലനം, ആയാസം ഉൾപ്പെടെ നിരീക്ഷിച്ചാണ് നടപടികൾ പൂർത്തിയാക്കുന്നത്. ഇതെത്തുടർന്ന് പാലത്തിൽ സന്ദർശകരെ പ്രവേശിപ്പിക്കുന്നില്ല.

To advertise here,

ഇനി ഉദ്ഘാടനത്തോട് അനുബന്ധിച്ചായിരിക്കും പാലം തുറക്കുക എന്നാണ് വിവരം. പാലത്തിൽ സുരക്ഷാ രേഖകൾ വരയ്ക്കൽ, സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കൽ തുടങ്ങിയ ജോലികളും പുരോഗമിക്കുകയാണ്. 18-ന് രാവിലെ ഒൻപതിന് മുഖ്യമന്ത്രി വി.ഡി. സതീശൻ പാലം ഉദ്ഘാടനം ചെയ്യും.