രാമപുരം : രാമപുരം പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ നവീകരണമില്ലാതെ നശിക്കുന്നു. സാധാരണക്കാരായ ആളുകൾക്ക് വിവിധ പരിപാടികൾക്കായി ഉപയോഗിച്ചുകൊണ്ടിരുന്ന ഹാളാണ് ഇന്ന് വെറുതേ കിടന്ന് നശിക്കുന്നത്. വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടത്താത്ത സാഹചര്യമാണുള്ളത്. ഭീമമായ വാടക ഈടാക്കുന്ന എ.സി. സൗകര്യമുള്ള സ്വകാര്യ ഹാളുകൾ രാമപുരത്തുണ്ടെങ്കിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുൾപ്പെടെയുള്ള സാധാരണ ജനങ്ങൾക്ക് താങ്ങാവുന്നത് ഈ പഞ്ചായത്ത് കമ്യൂണിറ്റി ഹാളായിരുന്നു.
കെട്ടിടത്തിന് ആവശ്യമായ നവീകരണം നടത്തി വീണ്ടും ഉപയോഗയോഗ്യമാക്കാൻ കഴിയുന്ന സാഹചര്യമുണ്ടായിട്ടും പഞ്ചായത്ത് അധികൃതരുടെ അനാസ്ഥമൂലം കെട്ടിടം നശിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെ ഹാൾ പരിസരത്ത് പെരുമ്പാമ്പിനെ കണ്ടിരുന്നു. സമീപകാലംവരെ കമ്യൂണിറ്റി ഹാൾ ഹരിത കർമസേന ശേഖരിച്ച പ്ലാസ്റ്റിക് സൂക്ഷിക്കുന്നതിനുള്ള ഇടമായിരുന്നു. പിന്നീട് ഇതിന് വേറെ സൗകര്യമൊരുക്കി. ഇപ്പോൾ ടൗണിന് നടുക്ക് തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്.
ശോചനീയാവസ്ഥ പരിഹരിക്കണം
:വർഷങ്ങളായി ഉപയോഗശൂന്യമായിരിക്കുന്ന പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ അടിയന്തരമായി
പുനരുദ്ധരിച്ച് ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ പ്രവർത്തനസജ്ജമാക്കണം. നിലവിൽ കെട്ടിടം ചോർന്നൊലിക്കുന്ന അവസ്ഥയിലും ഇലക്ട്രിക്കൽ സംവിധാനങ്ങൾ തകരാറിലുമാണ്. പരിസരപ്രദേശം കാടുമുടിയ അവസ്ഥയിലും ഇഴജന്തുക്കളുടെ വിഹാര കേന്ദ്രവുമാണ്.
-ജയൻ കരുണാകരൻ (പൊതുപ്രവർത്തകൻ)
Published: 29 Sept 2026, 02:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented