ചേർത്തല : ചകിരിയുടെയും കയറിന്റെയും വിലക്കയറ്റവും ഉത്പന്നവില പുതുക്കാത്തതും കയർമേഖലയിൽ ആശങ്കസൃഷ്ടിക്കുന്നു. അസംസ്കൃതവസ്തുക്കളുടെ വിലക്കയറ്റത്തിനനുസരിച്ച് ഉത്പന്നവില ഉയർത്താത്തതിനാൽ ഉത്പാദനം പ്രതിസന്ധിയിലായി. വിഷയത്തിൽ ഇടപെടലുണ്ടായില്ലെങ്കിൽ സമരത്തിനിറങ്ങാനാണ് തീരുമാനം.
ഇടക്കാലത്തിനുശേഷം ധാരാളം ഓർഡർ കിട്ടുന്ന സമയത്താണു പ്രതിസന്ധി. ചകിരിവില കിലോയ്ക്ക് 25-ൽനിന്ന് 45-ലേക്കും കയർവില 45-ൽനിന്ന് 72-ലേക്കുമാണ് ഉയർന്നത്. ഈ സാഹചര്യത്തിൽ നിലവിലെ വിലയിൽ ഉത്പാദനം നടത്താനാകില്ലെന്ന നിലപാടിലാണ് ചെറുകിട ഉത്പാദകർ. 15 ശതമാനംമുതൽ 25 ശതമാനംവരെ ഉത്പന്നവില വർധനയാണ് ആവശ്യം. പ്രതിസന്ധിയിൽ വലിയ വിഭാഗം ഉത്പാദകരും പ്രവർത്തനം നിർത്തിയിരിക്കുകയാണ്.
വിലനിർണയസമിതി കൂടണം
:ഉത്പന്ന വിലനിർണയത്തിന് കയർ കോർപ്പറേഷൻ ചെയർമാനായ വിലനിർണയസമിതിയാണ് തീരുമാനമെടുക്കേണ്ടത്. ചെയർമാനോ പ്രതിനിധിയോ വിളിച്ചുചേർക്കുന്ന യോഗത്തിൽ ചെറുകിട ഉത്പാദകരുടെയും കയറ്റുമതിക്കാരുടെയും പ്രതിനിധികളും ചേർന്ന് ചർച്ചചെയ്താണ് വില നിശ്ചയിക്കേണ്ടത്. കയർ കോർപ്പറേഷൻ ചെയർമാനില്ലാത്ത സാഹചര്യത്തിൽ കയർവകുപ്പ് ഇടപെടലിൽ മാത്രമേ പരിഹാരമാകുകയുള്ളൂ.
ചകിരിക്ഷാമം നിരീക്ഷിക്കാനും കമ്മിറ്റിയുണ്ട്
:ചകിരിവിലക്കയറ്റത്തിന്റെയും ക്ഷാമത്തിന്റെയും പശ്ചാത്തലത്തിൽ പരിഹാരം കാണാനും കയർഫെഡ് നേതൃത്വത്തിൽ പ്രത്യേക സമതിയുണ്ടെങ്കിലും അതും കൂടുന്നില്ല. സബ്സിഡിയോടെ ചകിരിയെത്തിച്ച് പ്രതിസന്ധി പരിഹരിക്കാനാണ് പ്രത്യേക സമിതി. സർക്കാർ തീരുമാനത്തിലൂടെ മാത്രമേ ഇതിലും തീരുമാനമാകുകയുള്ളൂ.
Published: 29 Sept 2026, 02:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented