വാലടി : തുരുത്തി-മുളയ്ക്കാംതുരുത്തി-വീയപുരം റോഡ് പണി പുനരാരംഭിച്ചതോടെ വാലടി നിവാസികൾ ‘വെട്ടി’ലായി. റോഡിനിരുവശവും ഓടയ്ക്കായുള്ള പണികൾ ആരംഭിച്ചതോടെ വീട്ടുവളപ്പിൽ കയറ്റിയിട്ട വാഹനങ്ങൾ പുറത്തേയ്ക്കിറക്കണമെങ്കിൽ ഇവർക്ക് ഇനി മാസങ്ങൾ കാത്തിരിക്കണം. മുന്നറിയിപ്പുകൾ നൽകാതെ പുതിയ കരാറുകാരൻ പണികൾ തുടങ്ങിയതാണ് പ്രശ്‌നമായത്.
പലയിടത്തും വീട്ടിലേയ്ക്കുള്ള പ്രവേശനകവാടം അടച്ചുകെട്ടിയാണ് നിർമാണം നടക്കുന്നത്. റോഡ് ഉയർത്തി നിർമിക്കാനാണ് ഇങ്ങനെ ഉയർത്തി ഓടനിർമിക്കുന്നതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. വീട്ടുകാർക്ക് ആശുപത്രി ആവശ്യത്തിനോ പെട്ടെന്ന് എന്തെങ്കിലുമൊരു അത്യാവശ്യത്തിനോ വാഹനങ്ങൾ എടുക്കാൻ പറ്റാത്ത അവസ്ഥയാണ്. വാഹനങ്ങൾ മാത്രമല്ല പലവീട്ടിലുള്ളവരും പുറത്തിറങ്ങണമെങ്കിൽ വലിയ അഭ്യാസം നടത്തണം. ചില വീടുകളുടെ മുന്നിൽ കരാറുകാർ തന്നെ താത്‌കാലിക നടപ്പാലം തയ്യാറാക്കി നൽകിയിട്ടുണ്ട്.
കുട്ടനാട്, ചങ്ങനാശ്ശേരി നിയോജകമണ്ഡലങ്ങളിലായി കിടക്കുന്ന റോഡിന്റെ മുളയ്ക്കാംതുരുത്തിവരെ ടാറിങ് പൂർത്തിയാക്കിയിട്ടുണ്ട്. ഇവിടെയും റോഡ് ഇനിയും ഉയർത്തിയില്ലെങ്കിൽ ഓട മുകളിലും റോഡ് താഴെയുമാകുന്ന സ്ഥിതിയാണുള്ളത്. ആദ്യം കരാറെടുത്തിരുന്നയാൾ പണിയുപേക്ഷിച്ചുപോയതോടെ മറ്റൊരു കരാറുകാരനാണ് ഇപ്പോൾ കരാർ നൽകിയിരിക്കുന്നത്.
Published: 28 Sept 2026, 01:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented