തുറവൂരിൽ റെയിൽപ്പാത ഇരട്ടിപ്പിക്കൽ
തുറവൂർ : റെയിൽപ്പാതയുടെ ഇരട്ടിപ്പിക്കൽ ജോലി നടക്കുന്ന സ്ഥലം പൂഴിക്കുഴമ്പാണ്. പാളത്തിനു കുറുകേയുള്ള മേൽപ്പാലത്തിലേക്കുള്ള വഴിയാകട്ടെ പൂർണമായി അടച്ചനിലയിലും.
വണ്ടിപിടിക്കാൻ ഓടിയെത്തുന്നവർ കാൽവഴുതി വീഴുന്നതും യാത്ര മുടങ്ങുന്നതും പതിവുകാഴ്ചകളാണ്. സുരക്ഷിതമായി റെയിൽവേ സ്റ്റേഷനിൽ എത്തണമെങ്കിൽ യാത്രക്കാർ കിലോമീറ്ററുകൾ ചുറ്റണം. തീരദേശ റെയിൽപ്പാതയിൽ തുറവൂർ റെയിൽവേ സ്റ്റേഷനിലെത്തി തീവണ്ടി കയറണമെങ്കിൽ യാത്രക്കാർ അനുഭവിക്കേണ്ടിവരുന്ന പ്രയാസം ചെറുതല്ല.
കുമ്പളംമുതൽ തുറവൂർവരെയുള്ള പാതയിരട്ടിപ്പിക്കൽ ജോലികൾ പുരോഗമിക്കുകയാണ്. നിലവിൽ കടന്നുപോകുന്ന പാതയ്ക്കു സമാന്തരമായി കിഴക്കുഭാഗത്താണ് ഇരട്ടിപ്പിക്കൽ ജോലി നടക്കുന്നത്. പൂഴിമണലിട്ട് ഉയർത്തുന്നതുൾപ്പെടെയുള്ള ജോലിയാണ് നടക്കുന്നത്.
ഇവിടെയാണ് യാത്രക്കാർക്ക് പ്രയാസം നേരിടേണ്ടിവരുന്നത്. ദേശീയപാതയിൽനിന്ന് എൻ.സി.സി. കവലയ്ക്കു പടിഞ്ഞോട്ടുള്ള റോഡിലൂടെ നൂറുകണക്കിനു യാത്രക്കാരാണ് ദിവസവും സ്റ്റേഷനിലേക്കെത്തുന്നത്. റോഡ് അസാനിക്കുന്ന ഇടംമുതൽ പ്രദേശമാകെ പൂഴിക്കുഴമ്പാണ്. സ്റ്റേഷനിലേക്കു കടക്കുന്നത് ഏറെ ദുരിതംനിറഞ്ഞ കാര്യമാണ്. ഈ പ്രയാസം ഒഴിവാക്കണമെങ്കിൽ കിലോമീറ്ററുകൾ ചുറ്റിയാലേ സ്റ്റേഷനിൽ എത്താൻകഴിയൂ. ഇത് പലപ്പോഴും വണ്ടി നഷ്ടപ്പെട്ടുപോകാൻ കാരണമാകുന്നുണ്ട്.
ധാരാളം തീവണ്ടികൾക്ക് സ്റ്റോപ്പുള്ള ഒരു സ്റ്റേഷനാണ് തുറവൂർ. യാത്രക്കാർക്ക് നടന്നുകയറാൻ കഴിയുന്ന ഒരു താത്കാലിക വഴിയൊരുക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഇക്കാര്യം ജോലിക്കാരോടും ഉദ്യോഗസ്ഥരോടും പലതവണ പറഞ്ഞിട്ടും പ്രയോജനമുണ്ടാകുന്നില്ലെന്നാണ് യാത്രക്കാർ പറയുന്നത്.
Published: 29 Sept 2026, 02:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented