കാഞ്ഞിരപ്പള്ളി : കപ്പാട് തേജസ് നഗറിൽ 60-ഓളം കുടുംബങ്ങളും പ്രദേശവാസികളും ഉപയോഗിക്കുന്ന റോഡ് തകർന്ന് വർഷങ്ങൾകഴിഞ്ഞിട്ടും നവീകരിക്കാൻ നടപടിയില്ല. കുത്തനെ കയറ്റമുള്ള ഈ റോഡിൽ 50 മീറ്ററോളം ദൂരം ടാറിങ് തകർന്ന് കുഴികളായും മെറ്റലുകൾ ഇളകി കിടക്കുന്നനിലയിലുമാണ്.

To advertise here,

കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റോഡിൽ കപ്പാടിന് സമീപത്തുനിന്ന് പ്രവശിക്കുന്നതാണ് ഈ റോഡ്. റോഡ് നവീകരിക്കണമെന്ന് പ്രദേശവാസികൾ നിരന്തരമായി ജനപ്രതിനിധികളോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഫണ്ട് മാത്രം അനുവദിക്കുന്നില്ലെന്ന് ഇവർ പറയുന്നു. മുമ്പ് പ്രദേശവാസികൾ ചേർന്നാണ് റോഡ് നവീകരിച്ചത്. 2023-ൽ എം.എൽ.എ. ഫണ്ടിൽനിന്ന്‌ ആറുലക്ഷം രൂപ അനുവദിച്ചെന്ന് അറിയിച്ചെങ്കിലും നിർമാണം നടന്നില്ല. റോഡ് തകർന്നതോടെ ഓട്ടോറിക്ഷകൾ ഈ ഭാഗത്തേക്ക് ഓട്ടംവരാൻ മടിക്കുകയാണ്. വാഹനങ്ങൾക്ക് കേടുപാടുകളുണ്ടാകുന്നുണ്ട്. പൂർണമായും തകർന്ന് ഗതാഗതയോഗ്യമല്ലാതായ ഈ റോഡ് നവീകരിക്കാൻ നടപടി വേണമെന്നാണ് ആവശ്യമുയരുന്നത്.

നടപടി വേണം

പ്രായമായവർക്കും വിദ്യാർഥികൾക്കും റോഡ് ഉപയോഗിക്കാൻ കഴിയാതെയായി. നാളുകളായി തുടരുന്ന യാത്രാദുരിതത്തിന് പരിഹാരം കാണണം. റോഡ് നവീകരിക്കാൻ നടപടി സ്വീകരിക്കണം.

- കെ.വി. എബ്രഹാം കാലാപ്പറമ്പിൽ, കപ്പാട്, തേജസ് റെസിഡെൻസ് അസോസിയേഷൻ ട്രഷറർ