വൈക്കം : മുറിഞ്ഞപുഴയിൽ നടന്ന അഞ്ചാമത് ചെമ്പിലരയൻ ജലോത്സവത്തിൽ ഇരുട്ടുകുത്തി എ വിഭാഗത്തിൽ ടി.ബി.സി. കൊച്ചിൻ ടൗൺ ക്ലബ്ബിന്റെ ഗരുഡൻ ജേതാക്കളായി. വള്ളത്തിന്റെ ക്യാപ്റ്റൻ കെ.ആർ. രതീഷിന് ബ്രഹ്‌മമംഗലം ശ്രീഭവൻ സ്മാരക ട്രോഫി ബോട്ട് ക്ലബ് പ്രസിഡന്റ് എസ്.ഡി. സുരേഷ് ബാബു സമ്മാനിച്ചു. രണ്ടാം സ്ഥാനം താണിയനും മൂന്നാം സ്ഥാനം ഗോതുരുത്ത് പുത്രനും സ്വന്തമാക്കി. ഇരുട്ടുകുത്തി ബി വിഭാഗത്തിൽ മടപ്ലാതുരുത്ത് ഒന്നാം സ്ഥാനവും മയിൽപീലി രണ്ടാം സ്ഥാനവും വടക്കുംപുറം മൂന്നാം സ്ഥാനവും നേടി. ചെറുവള്ളങ്ങളുടെ മത്സരത്തിൽ ജുഗുനു, പടയാളി, തലക്കാട്ട് അമ്മ എന്നിവർ ജേതാക്കളായി. ചെമ്പിലരയൻ ജലോത്സവം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് മെമ്പർ എം.കെ. രാജേഷ് അധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി കെ.കെ. രമേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. ചേർത്തല ചുണ്ടൻ ക്യാപ്റ്റൻ കിരൺ മാർഷൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ടി.എൻ. സിബി, പി.എസ്. പുഷ്പമണി, സുകന്യാ സുകുമാരൻ, ചെമ്പ് പഞ്ചായത്ത് അംഗങ്ങളായ ആശാ ബാബു ദീപു പുരുഷൻ, രാജി പ്രശാന്ത്, ബോട്ടുക്ലബ് ക്യാപ്റ്റൻ കെ.ജെ. പോൾ, ക്ലബ് ട്രഷറർ കെ.എസ്. രത്നാകരൻ, ചീഫ് അമ്പയർ കുമ്മനം അഷറഫ്, ചെമ്പിലരയൻ ബോട്ടുക്ലബ് പ്രസിഡന്റ് എസ്.ഡി. സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.

To advertise here,