എരുമേലി : ധർമശാസ്താക്ഷേത്രത്തിന് എതിർവശം 15-കോടി ചെലവിൽ അന്നദാനമണ്ഡപം ഉൾപ്പെടെയുള്ള സൗകര്യങ്ങളുമായി ബഹുനില മന്ദിരം പൂർത്തിയായിട്ടും സ്ഥലത്തുനിന്നും ദേവസ്വംബോർഡ് പഴയ സ്‌കൂൾക്കെട്ടിടത്തിന്റെ മുമ്പിലേക്ക് നീക്കിയ മണ്ണ് അഞ്ച് വർഷമായിട്ടും മാറ്റിയില്ല.

To advertise here,

കെട്ടിടത്തിന് മുൻപിൽ പത്ത് സെന്റോളം സ്ഥലത്താണ് ആറടിയിലേറെ ഉയരത്തിൽ പാഴ്‌മണ്ണ് കൂട്ടിയിട്ടിരിക്കുന്നത്. ഇവിടെ കാടുവളർന്ന് കുട്ടിവനം പോലെയായി.

അഞ്ചുവർഷം മുമ്പുവരെ കെട്ടിടത്തിന്റെ മുൻഭാഗത്തായിരുന്നു തീർഥാടനകാലത്ത് അഗ്നിരക്ഷാസേനയുടെ പ്രവർത്തനം. മലേറിയാ ക്ലിനിക്കും പ്രവർത്തിച്ചിരുന്നു. എന്നാൽ മൺകൂമ്പാരമായതോടെ അഗ്നിരക്ഷാസേനയുടെ ക്യാമ്പ് അസൗകര്യമായ ഇടത്തേക്ക് മാറ്റേണ്ടി വന്നു. മൺകൂനയിൽ കാടുവളർന്നതോടെ കീരി, പാമ്പ് എന്നിവയുടെ ശല്യം വർധിച്ചു. ധർമശാസ്താ ക്ഷേത്രത്തിന് എതിർവശത്ത് പ്രധാനപാതയുടെ സമീപമാണ് മണ്ണ് കൂട്ടിയിട്ടിരിക്കുന്നത്. വരുന്ന തീർഥാടനകാലത്തിന് മുമ്പായി ഇവ മാറ്റണമെന്നാണ് ആവശ്യം.