തീക്കോയി : പഞ്ചായത്തിലെ മംഗളഗിരിക്ക് സമീപം എരിയാറ്റുപാറ ഭാഗത്തുണ്ടായ ശക്തമായമഴയിൽ മണ്ണിടിഞ്ഞ് ഒരുവീട് പൂർണമായും ഒലിച്ചുപോയി. മാർമല അരുവി റോഡിന് സമീപത്തെ കോട്ടയിൽ സലി സോമന്റെ വീടാണ് ഒലിച്ചുപോയത്. ഇവരുടെ വീടിന് മുകളിലെ വാലുപറമ്പിൽ ചെല്ലമ്മയുടെ വീടിന്റെ മുറ്റവും ഒട്ടലാങ്കൽ പുരയിടവുമാണ് മഴയിൽ ഇടിഞ്ഞത്.
ചെല്ലമ്മയുടെ വീടിന്റെ അടിഭാഗംവരെ ഇടിഞ്ഞ് വീട് അപകടാവസ്ഥയിലായി. കഴിഞ്ഞമാസമുണ്ടായ ഉരുൾപൊട്ടലിൽ ഇവരുടെ വീടിന് സമീപത്തുവരെ നാശനഷ്ടമുണ്ടായിരുന്നു. ഇതിനാൽ ഇരുവീട്ടുകാരും ഞായറാഴ്ചത്തെ മഴ ശക്തിപ്രാപിച്ചപ്പോൾ ബന്ധുവീട്ടിലേക്ക് താമസം മാറിയിരുന്നു. വീട് താമസയോഗ്യമല്ലാതായ ചെല്ലമ്മയുടെ വീട്ടിലുള്ളവരെ മാറ്റിത്താമസിപ്പിച്ചു.
മംഗളഗിരി മാർമല അരുവി റോഡിൽ കല്ലും മണ്ണും നിറഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകൾക്ക് കേടുസംഭവിച്ചു. തിങ്കളാഴ്ച രാവിലെ മണ്ണിടിച്ചിൽ തകർന്ന വാലുപറമ്പിൽ ചെല്ലമ്മയുടെയും കോട്ടയിൽ സലി സോമന്റെയും വീടിരുന്ന സ്ഥലം റവന്യൂ അധികാരികൾ സന്ദർശിച്ചു.
Published: 22 Sept 2026, 02:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented