ചങ്ങനാശ്ശേരി : വാഴൂർ റോഡിൽ പഴയ കെട്ടിടങ്ങൾ പൊളിച്ച സാധനങ്ങൾ ഇറക്കി വെയ്ക്കു‌ന്നതോടെ കാൽനടയാത്രപോലും പറ്റാതായി. വെരൂർപള്ളിയുടെ മുൻഭാഗം മുതൽ കണ്ണവട്ടവരെയുള്ള റോഡിന്റെ ഇരുവശങ്ങളിലുമായി പഴയ കെട്ടിടങ്ങൾ പൊളിച്ച പാറക്കല്ല്, ചുടുകട്ട, ഇരുമ്പുകമ്പികൾ, ആസ്ബസ്റ്റോ‌സ് ഷീറ്റുകൾ, ജനൽക്കട്ടിളകൾ ഇവ വെച്ചിരിക്കുകയാണ്. റോഡിന്റെ ഇരുവശങ്ങളിലുമായി സ്വകാര്യവ്യക്തികൾ അപകടകരമായ രീതിയിൽ അലക്ഷ്യമായാണ് ഇവ ഇറക്കിയിട്ടിരിക്കുന്നത്.

To advertise here,

ഇതിനിടയിൽ വഴിയോരക്കച്ചവടക്കാർ പലവിധ കച്ചവടങ്ങളും നടത്തുന്നുണ്ട്. മീൻകച്ചവടം, കോഴിക്കച്ചവടം തുടങ്ങിയവയാണ് പ്രധാനം. കച്ചവടം കൂടെയാകുമ്പോൾ ഇവിടെ വളരെ തിരക്ക് അനുഭവപ്പെടുന്നു. കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും വളരെയേറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഈ നടപടികൾക്കെതിരേ പോലീസിലും പൊതുമരാമത്ത് വകുപ്പ് ഓഫീസിലും വാഴപ്പള്ളി പഞ്ചായത്ത് സെക്രട്ടറിക്കും താലൂക്കുസഭയിലും പലപ്രാവശ്യം പരാതി നൽകിയിട്ടും യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. നടപ്പാതയ്ക്കായി കൊരുപ്പുകട്ടകൾ നിരത്തിയ സ്ഥലത്താണ് പഴയകെട്ടിടം പൊളിച്ചസാധനങ്ങൾ ഇറക്കിവെച്ചിരിക്കുന്നത്.