വൈക്കം : വൈക്കം ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിനുമുൻപ് ക്ഷേത്രത്തിന്റെ ഭാഗമായ വടക്കേനട ശ്രീകൃഷ്ണകോവിലിലേക്കുള്ള ദേവസ്വംവക റോഡ് കുണ്ടും കുഴിയുമായ് തകർന്നത് ഭക്തരേയും, യാത്രക്കാരേയും ദുരിതത്തിലാക്കി.

To advertise here,

വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേഗോപുരനട മുതൽ വടക്കുവശത്തുള്ള ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലേക്കുള്ള ദേവസ്വം വക റോഡാണിത്. റോഡിന്റെ ശോചനീയാവസ്ഥ എത്രയും വേഗം പരിഹരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. നവംബർ 15 ന് അഷ്ടമിഉത്സവ ചടങ്ങുകൾ തുടങ്ങും.

റോഡിന്റെ ശോചനീയാവസ്ഥ അഡ്വ. കമ്മിഷണർ പി. രാജീവ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

നിർമാണത്തിന് ആവശ്യമായ തുക അനുവദിച്ചിട്ടുണ്ടെന്നും ദേവസ്വം ബോർഡിന്റെ സ്റ്റാൻഡിങ് കൗൺസിലും കോടതിയെ അറിയിച്ചു. ടെൻഡർ നടപടി മാത്രമാണ് ഇനി പൂർത്തിയാകാനുള്ളത്. ജസ്റ്റീസുമാരായ രാജ വിജയരാഘവൻ, വി.കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നിർമ്മാണപ്രവർത്തനങ്ങൾ വേഗത്തിലാക്കി നവംബർ 15-നകം നിർമ്മാണം പൂർത്തിയാക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.