ചെങ്ങന്നൂർ : ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ആറാമത്തെ എഡിഷനിലെ മൂന്നാംപാദ മത്സരം പമ്പയുടെ ഇരുകരകളെയും ത്രസിപ്പിച്ചു. പാണ്ടനാട് മിത്രമഠം നെട്ടായത്തിൽ നടന്ന മത്സരത്തിൽ ഇഞ്ചോടിഞ്ഞു പോരാട്ടമായിരുന്നു. ഒൻപത് ജലരാജാക്കന്മാരും വാശിയോടെ തുഴയെറിഞ്ഞപ്പോൾ ഇരുകരകളിലും ആവേശമിരമ്പി. പമ്പയുടെ രണ്ടു കരകളിൽ കൂടാതെ, മിത്രമഠം പാലത്തിലും വള്ളംകളി പ്രേമികൾ ജലരാജാക്കന്മാരുടെ പോരാട്ടത്തിനു സാക്ഷ്യംവഹിച്ചു.

To advertise here,

നാലുതവണ സി.ബി.എൽ. ചാമ്പ്യൻപട്ടം ലഭിച്ചത് വെറുതേയല്ലയെന്ന നിശ്ചയദാർഢ്യത്തോടെയാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്‌ മിത്രമഠം നെട്ടായത്തിലിങ്ങിയത്. ആദ്യ ലാപ്പിൽ മേൽപ്പാടം ലീഡ് നേടി. എന്നാൽ, രണ്ടാം ലാപ്പിൽ മൂന്നു വള്ളങ്ങളും ആവേശകരമായ രീതിയിൽ ഒപ്പത്തിനൊപ്പമെത്തി. പകുതിയോടടുത്തപ്പോൾ നിരണം ബോട്ട് ക്ലബ്ബ്‌ തുഴഞ്ഞ നിരണംചുണ്ടൻ രണ്ടു തുഴപ്പാടിനു മുന്നിലായി. മൂന്നാം ലാപ്പിൽ വീണ്ടും ഒപ്പത്തിനൊപ്പം. അവസാനലാപ്പിൽ കഴിഞ്ഞ രണ്ടു ലീഗ് മത്സരത്തിലും ഒന്നാമതെത്തിയ അരോമ ചുണ്ടനെ 180 മൈക്രോ സെക്കന്റുകൾക്ക് മേൽപ്പാടം മറികടന്നു.

മത്സരങ്ങളുടെ ഉദ്ഘാടനം മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു. സമ്മാനദാനം മന്ത്രി പി.സി. വിഷ്ണുനാഥ് നിർവഹിച്ചു, മാസ്ഡ്രില്ല് സജി ചെറിയാൻ എം.എൽ.എ. ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ, മുൻ എം.എൽ.എ.മാരായ എ.എ. ഷുക്കൂർ, ശോഭനാ ജോർജ്, ജില്ല പഞ്ചായത്തംഗം ജി. കൃഷ്ണകുമാർ, നഗരസഭാധ്യക്ഷൻ മനീഷ് കീഴാമഠത്തിൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. വിവേക്, അംഗം കെ.ബി. യശോധരൻ, ബാലചന്ദ്രൻനായർ പഞ്ചായത്ത് പ്രസിഡന്റുമാരായ ജിജി കുഞ്ഞുകുഞ്ഞ്, പ്രമോദ് കുമാർ, സ്മിതാ രാജേഷ്, രതി സുഭാഷ്, സജിത മനു, ശ്രീകുമാരി മധു, ആർ.ഡി.ഒ. ഷീബാ മാത്യു, എസ്.വി.എച്ച്.എസ്.എസ്. മാനേജർ രാജൻ മൂലവീട്ടിൽ, എബി കുര്യാക്കോസ്, ജോജി പിൻഡ്രം കോട്, ആർ.കെ. കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു.

പാണ്ടനാട്ടിൽ ഒന്നരക്കോടിയുടെ വാട്ടർ സ്റ്റേഡിയം -സജി ചെറിയാൻ

ചെങ്ങന്നൂർ : ചാമ്പ്യൻസ് ബോട്ട് ലീഗ് നടക്കുന്ന പാണ്ടനാട്ടിൽ ഒന്നരക്കോടിയുടെ വാട്ടർ സ്റ്റേഡിയം നിർമിക്കുമെന്ന് സജി ചെറിയാൻ എം.എൽ.എ. പറഞ്ഞു. ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കോടി എം.എൽ.എ. ഫണ്ടിൽനിന്ന്‌ ഈവർഷംതന്നെ അനുവദിക്കും. ബാക്കി 50 ലക്ഷം ജില്ല പഞ്ചായത്തിൽനിന്നു ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.