കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്

To advertise here,

കൊല്ലം : കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 11 കോളേജുകളിൽ എസ്.എഫ്.ഐ.ക്കു ജയം. അഞ്ചിടത്ത് കെ.എസ്.യു.വും രണ്ടിടത്ത് എ.ഐ.എസ്.എഫും വിജയിച്ചു. തിരഞ്ഞെടുപ്പു നടന്ന 18 കോളേജുകളിൽ എട്ടിടത്ത് എതിരില്ലാതെയാണ് എസ്.എഫ്.ഐ. വിജയിച്ചത്.

കൊല്ലം എസ്.എൻ. കോളേജ്, എസ്.എൻ. വനിതാ കോളേജ്, ചാത്തന്നൂർ എസ്.എൻ. കോളേജ്, കൊട്ടിയം എം.എം.എൻ.എസ്.എസ്., പത്തനാപുരം അയ്യങ്കാളി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജ്, ചവറ ബി.ജെ.എം. കോളേജ്, കുണ്ടറ ഐ.എച്ച്.ആർ.ഡി., നിലമേൽ എൻ.എസ്.എസ്. കോളേജ് എന്നിവിടങ്ങളിലാണ് എതിരില്ലാതെ ജയിച്ചത്. ടി.കെ.എം. ആർട്സ് ആൻഡ് സയൻസ് കോളേജ്, എസ്.എൻ. ലോ കോളേജ്, അഞ്ചൽ സെയ്ൻറ് ജോൺസ് എന്നിവിടങ്ങളിലും എസ്.എഫ്.ഐ. വിജയിച്ചു. പത്തനാപുരം

സെയ്ന്റ് സ്റ്റീഫൻസ് കോളേജ് കെ.എസ്.യു.വിൽനിന്നു തിരിച്ചുപിടിച്ചുവെന്ന് എസ്.എഫ്.ഐ. അവകാശപ്പെടുന്നെങ്കിലും റീ കൗണ്ടിങ്ങിനായി മാറ്റി​െവച്ചു.

ഫാത്തിമ മാതാ നാഷണൽ കോളേജ്, ശാസ്താംകോട്ട ഡി.ബി. കോളേജ്, കരുനാഗപ്പള്ളി എസ്.വി.ആർ.സി. കോളേജ്, കൊട്ടാരക്കര എസ്.ജി. കോളേജ്‌, എഴുകോൺ പോളിടെക്‌നിക് കോളേജ്‌ എന്നിവിടങ്ങളിൽ കെ.എസ്.യു. വിജയിച്ചു. ഫലപ്രഖ്യാപനമുണ്ടായതിനെതുടർന്ന്‌ ഫാത്തിമ മാതാ നാഷണൽ കോളേജിൽ പ്രവർത്തകർതമ്മിൽ സംഘ‌ർഷമുണ്ടായി. പോലീസ് ലാത്തിവീശിയാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്.

പുനലൂർ എസ്.എൻ. കോളേജ്, കൊട്ടാരക്കര ഐ.എച്ച്.ആർ.ഡി. കോളേജ് എന്നിവിടങ്ങളിലാണ് എ.ഐ.എസ്.എഫിന്റെ വിജയം. കൊട്ടാരക്കര ഐ.എച്ച്ആർ.ഡി. കോളേജിൽ ചെയർമാൻ, മാഗസിൻ എഡിറ്റർ സ്ഥാനങ്ങൾ എ.ഐ.എസ്.എഫിൽനിന്നും എസ്.എഫ്.ഐ. തിരിച്ചുപിടിച്ചു. ഡി.ബി. ശാസ്താംകോട്ടയിൽ യു.യു.സി., ആർട്സ് സ്ഥാനങ്ങളിലും എസ്.എഫ്.ഐ. വിജയിച്ചു..

കൊട്ടാരക്കര എസ്.ജി. കോളേജും എഴുകോൺ പോളിടെക്‌നിക് കോളേജും കെ.എസ്.യു. നേടി. രണ്ടിടങ്ങിളിലും യൂണിയൻ ഭരിച്ചിരുന്ന എസ്.എഫ്.ഐ.ക്ക്‌ ജനറൽ സീറ്റുകളൊന്നും കിട്ടിയില്ല.

കൊട്ടാരക്കര ഐ.എച്ച്.ആർ.ഡി. കോളേജിൽ വൈസ് ചെയർപേഴ്‌സൺ, ജനറൽ സെക്രട്ടറി, യു.യു.സി., ആർട്‌സ് ക്ലബ് സെക്രട്ടറി സീറ്റുകൾ നേടി നാലാംതവണയും എ.ഐ.എസ്.എഫ്. യൂണിയൻ പിടിച്ചെങ്കിലും ചെയർമാൻ, മാഗസിൻ എഡിറ്റർ സീറ്റുകൾ എസ്.എഫ്.ഐ. നേടി. എസ്.ജി. കോളേജിലും എഴുകോൺ പോളിടെക്‌നിക്കിലും ജനറൽ സീറ്റുകളെല്ലാം നേടിയാണ് കെ.എസ്.യു.വിന്റെ വിജയം. എസ്.ജി. കോളേജിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയമായിട്ടായിരുന്നില്ലെന്ന് മാനേജ്മെന്റ് അറിയിച്ചു.