കൊട്ടാരക്കര :ഫോണിലെത്തുന്ന എല്ലാ സന്ദേശങ്ങളും സംശയത്തോടെ മാത്രമേ കാണാവൂ എന്നും സ്വകാര്യരഹസ്യങ്ങൾ ഫോണിൽ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്നും സൈബർ പോലീസ്.

To advertise here,

റൂറൽ ജില്ലാ സൈബർ പോലീസും മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയും ചേർന്ന് കൊട്ടാരക്കയിൽ മാധ്യമപ്രവർത്തകർക്കായി നടത്തിയ സൈബർ സുരക്ഷാ ബോധവത്കരണക്ലാസിലാണ് ഫോൺ ഉപയോഗിക്കുമ്പോൾ കാട്ടേണ്ട ജാഗ്രതാനിർദേശങ്ങൾ നൽകിയത്.

കൊട്ടാരക്കര ഡിവൈ.എസ്.പി. എസ്. ഷെരീഫ് ഉദ്ഘാടനം ചെയ്തു. നമ്മുടെ അക്കൗണ്ടിലെത്തുന്ന ഓരോ രൂപയ്ക്കും ഉത്തരവാദി നമ്മളാണ്. മറ്റാരെങ്കിലും നമ്മുടെ അക്കൗണ്ടിലേക്കു പണം അയച്ചാലും തട്ടിപ്പുകേസിൽ നമ്മൾ പ്രതികളാകും.

 

അക്കൗണ്ടിലേക്ക് അധികപണം എത്തിയാൽ ഉടൻ വിവരം പോലീസിൽ അറിയിക്കണം. മൊബൈൽഫോണുകൾ ഒരിക്കലും മാറ്റിവാങ്ങരുത്. ഉപയോഗിക്കാൻ കഴിയാത്തവ നശിപ്പിക്കുകയാണ് സുരക്ഷിതം.

റിസർവ് ബാങ്ക് അംഗീകൃത ലോൺ ആപ്പുകൾ മാത്രമേ ഉപയോഗിക്കാവൂ എന്നും ഓൺലൈൻ തട്ടിപ്പുകൾക്ക്‌ ഇരയാകാതിരിക്കാൻ വലിയ കരുതൽ ആവശ്യമാണെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു.

സൈബർ ക്രൈം പോലീസ് എസ്.ഐ. സി.എസ്. അരുൺ, എസ്.സി.പി.ഒ. അഭിലാഷ് എന്നിവർ ക്ലാസ് നയിച്ചു. പി. അഭിലാഷ്, ജി. രംഗനാഥൻ, രമേശ് അവണൂർ എന്നിവർ പ്രസംഗിച്ചു.