കാടെന്ന് പറഞ്ഞാൽ ചിലർക്ക് ആവേശമാണ്. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ആകണമെന്ന് കൊതിക്കുന്ന ധാരാളം കൂട്ടുകാരുണ്ട്. കാട്ടിലെ ജോലികളെക്കുറിച്ച് അറിയാം.
Job Title: Wild Life Veterinarian
കാട്ടിലെ മൃഗങ്ങൾക്ക് വല്ല രോഗവും വന്നാൽ ആരുണ്ട് നോക്കാൻ? വലിയൊരു മുറിവ്, ഒരു മാറാരോഗം... ഇതൊക്കെ വന്നാൽ തീർന്നു കാട്ടുമൃഗങ്ങളുടെ കാര്യം. വൈൽഡ് ലൈഫ് വെറ്ററിനറി ഡോക്ടർമാരെ ഇവിടേക്കാണ് ആവശ്യം. ധൈര്യം, സാഹസികത, മൃഗങ്ങളോടുള്ള അൻപ് ഇത്രയും ഉണ്ടെങ്കിൽ ഈ ജോലി നിങ്ങൾക്ക് രസിക്കും.
Job Title: Animal Outreach Worker
ആനിമൽ റെസ്‌ക്യൂ എന്ന് കേട്ടിട്ടില്ലേ? അതും ഇതും ഒന്നുതന്നെ. കൂട്ടം തെറ്റിയോ അസുഖം വന്നോ അലഞ്ഞുതിരിയുന്ന മൃഗങ്ങളെ ഷെൽട്ടർ ഹോമിൽ എത്തിക്കാനും അവർക്ക് ഭക്ഷണം നൽകാനും പരിപാലിക്കാനും താത്പര്യമുള്ളവരെയാണ് ഇതിനാവശ്യം.
Job Title: Wild Life Photographer/Videographer
പഠന - റിസർച്ച് ആവശ്യങ്ങൾക്കും മറ്റും വന്യജീവികളുടെ ധാരാളം ഫോട്ടോകളും വീഡിയോകളും ആവശ്യമുണ്ട്. കാട്ടിൽ ചെന്ന് പക്ഷിമൃഗാദികളുടെ സ്വാഭാവികമായ നിമിഷങ്ങൾ ഒപ്പിയെടുക്കുന്നതോർക്കുമ്പോൾ ത്രില്ലടിക്കുന്നുണ്ടോ? പുല്ലുകൾക്കുള്ളിൽ മണിക്കൂറുകളോളം മറഞ്ഞുനിന്ന് ഒരു സിംഹകുടുംബത്തെ ക്യാമറയിലാക്കുന്നത് ഓർത്താലോ? ത്രില്ലിങ് മാത്രമല്ല, ചാലഞ്ചിങ്ങുമാണ് പണി, അല്ലേ? ഒരുകാര്യം കൂടി. നിങ്ങളെടുക്കുന്ന കാടിന്റെ അപൂർവ ചിത്രങ്ങൾ വൻവില കൊടുത്ത് വാങ്ങാനും ആളുകളുണ്ട്, കേട്ടോ!
Job Title: Wild Life Biologist
കാട്ടിലെ മൃഗങ്ങളെ പറ്റി പഠിക്കുക, അവയുടെ ക്ഷേമത്തിന് വേണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് അധികാരികളെ അറിയിക്കുക. ഇതൊക്കെയാണ് വൈൽഡ് ലൈഫ് ബയോളജിസ്റ്റുകൾ ചെയ്യേണ്ടത്. മൃഗങ്ങളുടെ ആവാസവ്യവസ്ഥ നിരീക്ഷിച്ച് റിപ്പോർട്ടുകൾ തയ്യാറാക്കുകയും വേണം. ഫീൽഡ് വർക്കും ഒപ്പം ലാബ് വർക്കും ഉൾപ്പെട്ട ജോലിയാണിത്. കണ്ടെത്തിയ കാര്യങ്ങൾ പൊതുജനങ്ങളെ അറിയിക്കേണ്ട ചുമതലയും ചിലപ്പോൾ നിങ്ങളെ തേടിവരും.
Job Title: Animal Tracker
ജീവികളെ ട്രാക്ക് ചെയ്യാൻ എന്താണ് മാർഗം? അവയുടെ കാൽപാടുകൾ നിരീക്ഷിക്കാം. അല്ലെങ്കിൽ കൊഴിഞ്ഞുവീണ രോമം, തൂവൽ, മരത്തിൽ മാന്തിയ പാട്, ഒടിഞ്ഞ ചില്ലകൾ, ഭക്ഷണാവശിഷ്ടം, കാഷ്ടം തുടങ്ങിയ അടയാളങ്ങളുടെ സഹായം തേടാം. ഇതെല്ലാം ഒരു കഥ പോലെ വായിച്ചെടുക്കുന്ന കണ്ണുകളുണ്ടെങ്കിൽ ആനിമൽ ട്രാക്കിങ് എന്ന പണി ഒരു ഗെയിം പോലെ രസകരമാവും, ഉറപ്പ്!
Content Highlights: Overview of diverse wildlife-related professions., Essential skills for wildlife veterinarians and biologists.
Published: 10 Aug 2026, 11:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented