ജിറാഫുകളും സീബ്രകളും കാട്ടുപോത്തുകളും… കെനിയയിലെ വന്യജീവി കാഴ്ചകൾക്കിടയിൽ മറ്റൊരു അപൂർവ ജീവി കൂടി ക്യാമറക്കണ്ണുകളിൽ പതിയുമ്പോൾ യാത്രയുടെ കൗതുകം വീണ്ടും വർധിക്കുന്നു. മാൻ പോലെ മുഖവും കൊമ്പും, കാളയെപ്പോലൊരു ശരീരവും — കോമൺ എലാൻറ്. പ്രകൃതിയുടെ വിചിത്രമായ രൂപവൈവിധ്യങ്ങൾക്കൊപ്പം പരസ്പര സഹകരണത്തിന്റെ മനോഹര കാഴ്ചകളും ഈ യാത്രയിൽ കാണാം.

To advertise here,

പ്രഭാതത്തിൽ ആകാശത്തേക്ക് ഉയരുന്ന വർണാഭമായ ഹോട്ട് എയർ ബലൂണുകൾ. ഇര തേടി എത്തുന്ന സിംഹങ്ങൾ. വന്യജീവി ഫോട്ടോഗ്രാഫിയുടെ ആവേശത്തിനൊപ്പം പ്രകൃതിയുടെ വേറിട്ട ചില യാഥാർഥ്യങ്ങളും യാത്രയിൽ തെളിയുന്നു. കെനിയയുടെ പ്രകൃതിയും മനുഷ്യരും വന്യജീവികളും ചേർന്നൊരുക്കുന്ന യാത്രാനുഭവം.

ജി. ജ്യോതിലാലിനൊപ്പം യാത്രാവാണി 114-ാം എപ്പിസോഡിൽ കെനിയയുടെ കാഴ്ചകളിലൂടെ വീണ്ടും ഒരു സഞ്ചാരം. അടുത്ത ലക്ഷ്യസ്ഥാനമായ അംബോസെല്ലിയുടെ വിശേഷങ്ങൾക്കായി കാത്തിരിക്കാം.ശബ്ദമിശ്രണം : പ്രണവ് പി എസ്, നിർമ്മാണം : ആർ ജെ അച്ചൂ