ആവശ്യമുള്ള സാധനങ്ങൾ
ഈന്തപ്പഴം: 500 ഗ്രാം

To advertise here,

ചെറുനാരങ്ങ : അഞ്ചെണ്ണം

ഇഞ്ചി: ഒരു ചെറിയ കഷണം (അരിഞ്ഞത്)

വെളുത്തുള്ളി: രണ്ട് അല്ലി

അച്ചാർ പൊടി: രണ്ട് ടീസ്പൂൺ

ഉപ്പ്: ആവശ്യത്തിന്

പച്ചമുളക് : രണ്ടെണ്ണം

തയ്യാറാക്കുന്ന വിധം:
ആദ്യം കുരുകളഞ്ഞ് ഈന്തപ്പഴം ചെറുതായി അരിഞ്ഞു വെക്കുക. മറ്റൊരു പാത്രത്തിൽ ചെറുനാരങ്ങയും അരിഞ്ഞു വെക്കണം. ഇനി ഇഞ്ചി അരിഞ്ഞതും വെളുത്തുള്ളിയും നുറുക്കിയ പച്ചമുളകും എണ്ണയൊഴിച്ച് ചെറുതീയിൽ ചൂടാക്കണം. ഇതിലേക്ക് ഈന്തപ്പഴവും ചെറുനാരങ്ങയും ചേർത്ത് നന്നായി ഇളക്കുക. അതിലേക്ക് അച്ചാർ പൊടിയും ഉപ്പും ചേർത്ത് അല്പസമയം കൂടി ചെറുതീയിൽ ചൂടാക്കി വാങ്ങുക. തണുത്തതിനുശേഷം ഉപയോഗിക്കാം.